ബ്രസീല്‍ താരം സാന്തോസ് എഫ്സി ഗോവയില്‍
ബ്രസീല്‍ താരം സാന്തോസ് എഫ്സി ഗോവയില്‍
Wednesday, October 1, 2014 11:55 PM IST
പനാജി: മുന്‍ ആഴ്സണല്‍ താരം ബ്രസീലിന്റെ ആന്ദ്രേ സാന്തോസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം എഫ്സി ഗോവയുമായി കരാറിലായി. മുന്‍ ആഴ്സണല്‍ താരമായ റോബര്‍ട്ട് പിറെസിനൊപ്പം സാന്തോസുമെത്തുമ്പോള്‍ ഗോവന്‍ ടീം കരുത്താര്‍ജിക്കും.

2009 കോണ്‍ഫെഡറേഷന്‍സ് കപ്പ് സ്വന്തമാക്കിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു ഈ വിംഗര്‍. 2011-13ല്‍ 25 മത്സരങ്ങളില്‍ സാന്തോസ് ആഴ്സണലിനായി ഇറങ്ങി. മൂന്നു ഗോളും സ്വന്തമാക്കിയിട്ടുണ്ട്. 2009 മുതല്‍ 2011വരെ ബ്രസീല്‍ ടീമിന്റെ ഭാഗമായിരുന്ന ആന്ദ്രേ സാന്തോസ് 24 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു. ഒക്ടോബര്‍ 15ന് ചെന്നൈയിന്‍ എഫ്സിക്കെതിരേയാണ് എഫ്സി ഗോവയുടെ ഐഎസ്എല്‍ ഉദ്ഘാടന മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.