സംസ്ഥാന സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് അണക്കരയില്‍
Wednesday, October 1, 2014 11:58 PM IST
കട്ടപ്പന: സംസ്ഥാന സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 10, 11, 12 തീയതികളില്‍ അണക്കര ഫ്ളഡ്ലിറ്റ് സ്റേഡിയത്തില്‍ നടക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നുള്ള പുരുഷ വനിത ടീമുകള്‍ പങ്കെടുക്കും.ഇന്റര്‍നാഷണല്‍ സ്റാന്‍ഡേര്‍ഡില്‍ നിര്‍മിച്ചിരിക്കുന്ന രണ്ടു കോര്‍ട്ടുകളില്‍ ലീഗ് കം നോക്കൌട്ട് അടിസ്ഥാനത്തിലാണ് മത്സരം നടക്കുന്നത്. ഏഷ്യന്‍ ഗയിംസില്‍ ഇന്ത്യയുടെ ടീമിനെ നയിക്കുന്ന നാഷണല്‍ കോച്ച് ജെ. ഉദയകുമാറിനെ ചാമ്പ്യന്‍ഷിപ്പില്‍ ആദരിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ ഡേവിഡ് തോമസ്, രമേശ്കുമാര്‍, മനോജ് മുരളി എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.