വെങ്കല വുഷു
Wednesday, September 24, 2014 11:37 PM IST
ഇഞ്ചിയോണ്‍: ഏഷ്യയുടെ സ്വന്തം വുഷുവില്‍ ഇന്ത്യക്ക് ഇരട്ട വെങ്കലത്തിളക്കം. വനിതകളുടെ സന്‍ഡ(52 കിലോഗ്രാം) വിഭാഗം സെമിയില്‍ യംനം സനതോയി ദേവിയും പുരുഷന്മാരുടെ സന്‍ഡ(60) വിഭാഗം സെമിയില്‍ നരേന്ദര്‍ ഗ്രെവാളും പരാജയപ്പെട്ടതോടെയാണ് ഇരുവര്‍ക്കും വെങ്കലം മാത്രമായത്. സനതോയി ചൈനയുടെ ഴാങ് ലുവാനോട് 2-0നു പരാജയപ്പെട്ടപ്പോള്‍ ഇതേ സ്കോറിനുതന്നെ ഫിലിപ്പീന്‍സിന്റെ ജീന്‍ ക്ളൌഡെ സാക്്ളാഗിനോടാണ് നരേന്ദര്‍ പരാജയപ്പെട്ടത്. 2010 ഗ്വാന്‍ഷു ഏഷ്യാഡിലും വുഷുവില്‍ ഇന്ത്യക്കു രണ്ടു മെഡലാണ് ലഭിച്ചത്. എന്നാല്‍, അത് ഒരു വെള്ളിയും ഒരു വെങ്കലവുമായിരുന്നു. മണിപ്പൂര്‍ സ്വദേശിനി സനതോയി കടുത്ത പോരാട്ടം കാഴ്ചവച്ചാണ് കീഴടങ്ങിയതെങ്കില്‍ നരേന്ദര്‍ക്ക് കാര്യമായി ശോഭിക്കാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.