സില്‍വര്‍ഹില്‍സ് ബാസ്കറ്റ് നാളെ മുതല്‍
Wednesday, September 24, 2014 11:37 PM IST
കോഴിക്കോട്: സില്‍വര്‍ ഹില്‍സ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലകേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്് നാളെ മുതല്‍ 28 വരെ സില്‍വര്‍ഹില്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഫ്ളഡ്ലിറ്റ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കും. മലബാര്‍ മേഖലയിലെ ഏക അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റായ ഇത് 2006 ലാണ് തുടങ്ങിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിലെ 12 പ്രമുഖ സ്കൂളുകള്‍ പങ്കെടുക്കും. എട്ട് സ്കൂളുകള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും മത്സരിക്കും. പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ ലീഗ് അടിസ്ഥാനത്തിലാണ് നടത്തുന്നത്. നാളെ രാവിലെ 10.30ന് മുന്‍ ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ ടീം ക്യാപ്റ്റന്‍ സി.വി. സണ്ണി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സില്‍വര്‍ഹില്‍സ് എ ടീം ചന്ദനക്കാംപാറ ചെറുപുഷ്പം എച്ച്എസ്എസിനെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് മൈക്കിള്‍സ് കോഴിക്കോട് മൌണ്ട്് കാര്‍മല്‍ കോട്ടയത്തെയും നേരിടും. ആണ്‍കുട്ടികളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ 27ന് ഉച്ചയ്ക്കും സെമി ഫൈനല്‍ മത്സരങ്ങള്‍ 28ന് രാവിലെയും പെണ്‍കുട്ടികളുടെ സെമിഫൈനല്‍ മത്സരങ്ങള്‍ 27ന് ഉച്ചയ്ക്കും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.