ട്രാപ്പില്‍ എട്ടാം സ്ഥാനം; നീന്തലില്‍ നിരാശ
Wednesday, September 24, 2014 11:36 PM IST
ഇഞ്ചിയോണ്‍: ഷൂട്ടിംഗ് ട്രാപ് ഇനത്തില്‍ വനിത വിഭാഗത്തില്‍ ഇന്ത്യക്ക് എട്ടാം സ്ഥാനം മാത്രം. 203 പോയിന്റ് നേടിയ കസാക്കിസ്ഥാനാണ് ഈ വിഭാഗത്തില്‍ സ്വര്‍ണം. ഇന്ത്യയ്ക്കു നേടാനായത് 188 പോയിന്റു മാത്രം. ശ്രേയസി സിംഗ്, സീമ തോമര്‍, ഷോണ്‍ ചൌധരി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്കായി ഇറങ്ങിയത്. 199 പോയിന്റോടെ ചൈന വെള്ളിയും 198 പോയിന്റു നേടിയ ഉത്തര കൊറിയ വെങ്കലവും നേടി.

അതേസമയം, ഇന്ത്യന്‍ നീന്തല്‍ത്താരങ്ങള്‍ നിരാശപ്പെടുത്തി. 400 മീറ്റര്‍ ഫ്രീസ്റൈല്‍ വിഭാഗത്തില്‍ ഫൈനലില്‍ കടക്കാന്‍ ഇന്ത്യയ്ക്കായില്ല. സാജന്‍ പ്രകാശ് നാലാമതും സൌരഭ് സംഗ്വേക്കര്‍ ഏഴാമതുമാണ് ഫിനിഷ് ചെയ്തത്. 50 മീറ്റര്‍ ഫ്രീസ്റൈല്‍ ഹീറ്റ്സില്‍ ഇന്ത്യന്‍ താരം അന്‍ഷുല്‍ കോത്താരിക്ക് ആറാംസ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. റോവിംഗില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. സിംഗിള്‍സിലും ടീം ഇനത്തിലും ഫൈനലിലെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.