മെഡലോടെ ബിന്ദ്ര അവസാനിപ്പിച്ചു
മെഡലോടെ ബിന്ദ്ര അവസാനിപ്പിച്ചു
Wednesday, September 24, 2014 11:34 PM IST
ഇഞ്ചിയോണ്‍: ഒളിമ്പിക്സ് സ്വര്‍ണമടക്കം നിരവധി മെഡലുകള്‍ രാജ്യത്തിനു സമ്മാനിച്ച ഷൂട്ടര്‍ അഭിനവ് ബിന്ദ്ര അന്താരാഷ്ട്ര ഷൂട്ടിംഗ് റേഞ്ചിനോട് വിടപറഞ്ഞു. അവസാനം മത്സരിച്ച 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലും വെങ്കലം നേടിയാണ് സംഭവബഹുലമായ കരിയര്‍ ബിന്ദ്ര ശുഭകരമായി അവസാനിപ്പിച്ചത്. നേരത്തെ ഈ വിഭാഗത്തില്‍ ടീമിനത്തിലും ബിന്ദ്ര ഉള്‍പ്പെട്ട ടീം വെങ്കലം നേടിയിരുന്നു. രവികുമാര്‍ സഞ്ജീവ് രാജ്പുത്ത് എന്നിവരായിരുന്നു മറ്റു ടീമംഗങ്ങള്‍.

10 മീറ്റര്‍ എയര്‍റൈഫിളില്‍ ബിന്ദ്രയില്‍ നിന്നുമൊരു സുവര്‍ണമെഡലായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചൈനീസ് കൊറിയന്‍ താരങ്ങളുടെ ശക്തമായ വെല്ലുവിളി അതിജീവിക്കാന്‍ ഒളിമ്പിക്സ് ജേതാവിനായില്ല. 209.6 പോയിന്റോടെ ചൈനയുടെ 18-കാരന്‍ ഷൂട്ടര്‍ ഹൌറോണ്‍ സ്വര്‍ണം നേടിയപ്പോള്‍ ബിന്ദ്രയ്ക്കു 187.1 പോയിന്റു നേടാനേ സാധിച്ചുള്ളു.


നേരത്തേ, ടീമിനത്തില്‍ 1863 പോയിന്റ് സ്കോര്‍ ചെയ്താണ് ബിന്ദ്ര അടങ്ങിയ ഇന്ത്യന്‍ ടീം വെങ്കലത്തില്‍ മുത്തമിട്ടത്. ഈയിനത്തില്‍ മൊത്തം 1886.7 പോയിന്റ് നേടിയ ചൈനയ്ക്കാണ് സ്വര്‍ണം. ദക്ഷിണകൊറിയ (1867.) വെള്ളി നേടി. മികച്ച ഫോമിലായിരുന്ന ബിന്ദ്ര 625.4 പോയിന്റാണ് ടീമിനു നേടിക്കൊടുത്തത്. രവികുമാറിനു ഇത്രയും അവസരങ്ങളില്‍ നിന്നും 618.9ഉം രജ്പുത്തിനു 618.7 പോയിന്റുമാണ് നേടാനായത്. ഇതോടെ ഷൂട്ടിംഗ് റേഞ്ചില്‍ നിന്നും ഒരു സ്വര്‍ണമടക്കം അഞ്ചു മെഡലുകള്‍ ഇന്ത്യക്കു നേടാനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.