ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20: ഹൊബാര്‍ട് ഹരികെയ്ന്‍സിന് 86 റണ്‍സ് വിജയം
Wednesday, September 24, 2014 11:39 PM IST
റായ്പൂര്‍: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ടൂര്‍ണമെന്റില്‍ ഹൊബാര്‍ട് ഹരികെയ്ന്‍സിന് 86 റണ്‍സ് വിജയം. ഹരികെയ്ന്‍സ് ഉയര്‍ത്തിയ 178 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന നോര്‍തേണ്‍ ഡിസ്ട്രിന്റെ ഇന്നിംഗ്സ് 16.4 ഓവറില്‍ 92 റണ്‍സിന് അവസാനിച്ചു.

സ്കോര്‍: ഹൊബാര്‍ട് ഹരികെയ്ന്‍സ് 20 ഓവറില്‍ മൂന്നു വിക്കറ്റിന് 178 റണ്‍സ്. നോര്‍തേണ്‍ ഡിസ്ട്രിക്ട് 16.4 ഓവറില്‍ 92ന് എല്ലാവരും പുറത്ത്. 43 പന്തില്‍ 62 റണ്‍സ് നേടിയ ഏദന്‍ ബ്ളിസാഡ്, ടിം പെയ്ന്‍ 43 (34), ഷൊയ്ബ് മാലിക് 45 (22) എന്നിവരുടെ ബാറ്റിംഗാണ് ഹൊബാര്‍ട് ഹരികെയ്ന്‍സിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ നോര്‍തേണ്‍ ഡിസ്ട്രിക്സ് നിരയില്‍ സ്കോട് സ്റ്റൈറിസ് 37 (27), ടിം സോത് 21 (12) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.