ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ആറു ലക്ഷം രൂപ പിഴ
Tuesday, September 23, 2014 11:24 PM IST
ഇഞ്ചിയോണ്‍: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഒളിമ്പിക് കൌണ്‍സില്‍ ഓഫ് ഏഷ്യയുടെ പിഴ. 17-ാം ഏഷ്യന്‍ ഗെയിംസില്‍ പ്രവേശനം ഉറപ്പാക്കിയശേഷം രണ്ടു ടീമുകളെ പിന്‍വലിച്ചതിനാണു 10000 ഡോളര്‍ (6.08 ഇന്ത്യന്‍ രൂപ) പിഴയിട്ടത്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ വലിപ്പത്തെച്ചൊല്ലി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെയും കേന്ദ്രസര്‍ക്കാരിന്റെയും തമ്മിലടിക്കുശേഷം അവസാന നിമിഷമാണു രണ്ടു ടീമുകളെ വെട്ടിക്കുറച്ച് സംഘം ഇഞ്ചിയോണിലേക്കു വിമാനം കയറിയത്.

മത്സരക്രമമെല്ലാം തയാറായശേഷം അവസാന നിമിഷം റഗ്ബി സെവന്‍സ്, ബീച്ച് വോളിബോള്‍ ടീമുകളെ പിന്‍വലിച്ചതിനെ ഒളിമ്പിക് കൌണ്‍സില്‍ ഗൌരവമായി കാണുന്നതായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ വലിപ്പത്തിന്റെ പേരിലാണു ഐഒഎയും കായിക മന്ത്രാലയവും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഐഒഎ നല്‍കിയ ആദ്യ ലിസ്റ് സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. പിന്നീട് പ്രശ്നം, കേന്ദ്ര കായികമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓപീസിനുവിടുതകയായിരുന്നു. അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നു അവസാന ലിസ്റ് പുറത്തെത്തിയപ്പോള്‍ നിരവധി ഇനങ്ങള്‍ പുറത്തായി. കൂടാതെ അത്ലറ്റുകളുടെ മാത്രം യാത്രാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണു മാറ്റങ്ങളോടെ ഇന്ത്യന്‍ സംഘം പുറപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.