ആഫ്രിക്കയും ഓഷ്യാനിയയും ഏഷ്യന്‍ ഗെയിംസിലേക്ക്
Tuesday, September 23, 2014 11:23 PM IST
ഇഞ്ചിയോണ്‍: ആഫ്രിക്കന്‍ ഓഷ്യാനിയ രാജ്യങ്ങള്‍ ഏഷ്യന്‍ ഗെയിംസിലേക്കു വരുമ്പോള്‍ ലോകത്തിലെ വലിയ കായികമാമാങ്കമായി ഏഷ്യന്‍ ഗെയിംസ് മാറും. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, പസഫിക്കിലെ ചെറിയ രാജ്യങ്ങളുള്‍ എന്നിവയുള്‍പ്പെടെ 18 ഓഷ്യാനിയ രാജ്യങ്ങള്‍ 2017ല്‍ തുര്‍ക്ക്മെനിസ്ഥാനിലെ അഷഗബാദില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍, മാര്‍ഷ്യല്‍ ആര്‍ട്സ് ഗെയിംസില്‍ പങ്കെടുക്കും.

കായികരംഗത്തെ ശക്തരായ ഓസ്ട്രേലിയയെ ഏഷ്യയിലേക്കു ലയിപ്പിക്കാനുള്ള വാതിലാണ് ഒളിമ്പിക് കൌണ്‍സില്‍ ഓഫ് ഏഷ്യ മേധാവി ഷെയ്ക് അഹമ്മദ് അല്‍ ഫഹദ് അല്‍ സബ ഇതിലൂടെ തുറന്നിട്ടിരിക്കുന്നത്. ഇതേ ആവശ്യമുന്നയിച്ച് അസോസിയേഷന്‍ ഓഫ് നാഷണല്‍ ഒളിമ്പിക് കമ്മറ്റീസ് ഓഫ് ആഫ്രിക്ക അപ്രതീക്ഷിതമായി വന്നത് ഒളിമ്പിക് കൌണ്‍സില്‍ ഓഫ് ഏഷ്യക്ക് ആവേശമുണ്ടാക്കി. ഇതോടെ ഒളിമ്പിക്സിലെ യൂറോപ്പിന്റെ ആധിപത്യത്തിനെതിരെ നീങ്ങാനാകുമെന്നു ഷെയ്ക് അഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.


അഷഗബാദില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ മറ്റുള്ളവരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും. ഓഷ്യാനിയ രാജ്യങ്ങളെ പങ്കെടുപ്പിക്കുന്നത് ഇതിന്റെ ആദ്യ പടിയാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.