വീണ്ടും ബാഴ്സ
Tuesday, September 23, 2014 11:43 PM IST
ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോള്‍ സീസണില്‍ ബാഴ്സലോണ മുന്നേറ്റം തുടരുന്നു. തുടരെ നാലാം മത്സരത്തിലും വിജയിച്ച അവര്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടരുന്നു. അവസാന മത്സരത്തില്‍ ലെവന്റെയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ബാഴ്സ തകര്‍ത്തു. എവേ മത്സരത്തില്‍ 34-ാം മിനിറ്റില്‍ നെയ്മറിലൂടെയാണു ബാഴ്സ മുന്നിലെത്തിയത്.

പിന്നാലെ ഇവാന്‍ റകിറ്റിച്ചും സാന്‍ഡ്രോ റമിരസും പെഡ്രോയും ലയണല്‍ മെസിയും സ്കോര്‍ ചെയ്തതോടെ ബാഴ്സയുടെ ഗോള്‍ പട്ടികയില്‍ അഞ്ചു ഗോളുകളുമെത്തി.

എന്നാല്‍ കാലിനു പരുക്കേറ്റതിനെത്തുടര്‍ന്നു നെയ്മറെ ഇടവേളക്കുശേഷം ഉടന്‍തന്നെ ബാഴ്സ കോച്ച് ലൂയിസ് എന്റിക്വെ പിന്‍വലിച്ചു.

നാലു മത്സരങ്ങളില്‍ പത്തു പോയിന്റുമായി സെവിയ്യ രണ്ടാം സ്ഥാനത്തും അത്ലറ്റിക്കോ മാഡ്രിഡും സിയുഡാഡ് ഡെ മുര്‍സിയയും എട്ട് വീതം പോയിന്റുമായി മൂന്നും നാലും സ്ഥാനങ്ങളിലുമാണ്. ഏഴ് വീതം പോയിന്റുള്ള വലന്‍സിയയും വിയ്യാറയലും അഞ്ചും ആറും സ്ഥാനങ്ങളിലും. ആറു പോയിന്റുള്ള റയല്‍ മാഡ്രിഡ് ഏഴാം സ്ഥാന ത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.