സ്കൂള്‍ വിദ്യാര്‍ഥി ഒളിമ്പിക് ചാമ്പ്യനെ അട്ടിമറിച്ചു
സ്കൂള്‍ വിദ്യാര്‍ഥി ഒളിമ്പിക് ചാമ്പ്യനെ അട്ടിമറിച്ചു
Monday, September 22, 2014 11:10 PM IST
ഇഞ്ചിയോണ്‍: അതു വെറുമൊരു അട്ടിമറിയായിരുന്നില്ല. ഒരു സ്കൂള്‍ കുട്ടി ചരിത്രം രചിച്ച അപൂര്‍വനിമിഷമായിരുന്നു. സിയോളിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ കിം ചിയോഗ് യോംഗ് എന്ന 17-കാരന്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍പിസ്റള്‍ ഇനത്തില്‍ സ്വര്‍ണം വെടിവച്ചിട്ടു. ഈ കൌമാരതാരം പിന്നിലാക്കിയത് സ്വന്തം നാട്ടുകാരനും റോള്‍ മോഡലുമായ ജിന്‍ ജോംഗ് ഒയെയാണ്.


യോഗ്യതാ റൌണ്ടില്‍ നാലാംസ്ഥാനത്തായിരുന്നു കിം ചിയോഗ്. ഫൈനലില്‍ കിം സ്കോര്‍ ചെയ്തത് 201.2 പോയിന്റാണ്. വെള്ളി നേടിയ ചൈനയുടെ പാംഗ് വീക്കു 199.3 പോയിന്റ്് നേടാനേ സാധിച്ചുള്ളൂ.

സ്വപ്നം സാധ്യമായ അഭിമാനനിമിഷം എന്നായിരുന്നു മത്സരശേഷം മാധ്യമങ്ങളെ കണ്ട കിമ്മിന്റെ ആദ്യ പ്രതികരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.