മൌണ്ടന്‍ സൈക്ളിംഗ്: തിരുവനന്തപുരം ജേതാക്കള്‍
Monday, September 22, 2014 11:13 PM IST
തൊടുപുഴ: മലങ്കര എസ്റേറ്റില്‍ നടന്ന സംസ്ഥാന മൌണ്ടന്‍ സൈക്ളിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായി. കോട്ടയം റണ്ണേഴ്സ് അപ്പായി . പുരുഷവിഭാഗം മാസ് സ്റാര്‍ട്ടില്‍ എം.ജെ. ബാസപ്പ (തിരുവനന്തപുരം) എം മാനുവല്‍ (കണ്ണൂര്‍), അരുണ്‍ ബേബി (എറണാകുളം) എന്നിവരും വനിത വിഭാഗത്തില്‍ ലിസിയ മോള്‍ സണ്ണി(കോട്ടയം), കൃഷ്ണേന്ദു ടി. കൃഷ്ണ (കോട്ടയം), എസ് ബിസ്മി (പത്തനംതിട്ട) എന്നിവരും യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. മന്ത്രി പി.ജെ. ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇടുക്കി ജില്ല പഞ്ചായത്തു പ്രസിഡന്റ് എം.ടി. തോമസ് അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.