ഓം യുന്‍ ചോലിന് ലോക റിക്കാര്‍ഡ്
ഓം യുന്‍ ചോലിന് ലോക റിക്കാര്‍ഡ്
Sunday, September 21, 2014 11:22 PM IST
ഇഞ്ചിയോണ്‍: ആത്മവിശ്വാസത്തോടെ ശത്രുരാജ്യത്തെത്തിയ ഉത്തരകൊറിയയ്ക്ക് ആത്മവിശ്വാസത്തിന്റെ സ്വര്‍ണക്കിലുക്കം. ഭാരോദ്വഹനത്തില്‍ ഒളിമ്പിക് ചാമ്പ്യന്‍ ഓം യുന്‍ ചോല്‍ ലോകറിക്കാര്‍ഡോടെ സ്വര്‍ണമണിഞ്ഞു. 56 കിലോഗ്രാം ക്ളീന്‍ ആന്‍ഡ് ജര്‍ക്ക് വിഭാഗത്തില്‍ സ്വന്തം റിക്കാര്‍ഡ്തന്നെയാണ് ഓം യുന്‍ ചോല്‍ തിരുത്തിക്കുറിച്ചത്. 298(170+128) കിലോയാണ് ഓം യുന്‍ ചോല്‍ ആകെ ഉയര്‍ത്തിയത്.


297 കിലോഗ്രാം എന്ന റിക്കാര്‍ഡാണ് അദ്ദേഹം പഴങ്കഥയാക്കിയത്. ദക്ഷിണകൊറിയന്‍ ആരാധകരുടെ ഭാഗത്തുനിന്ന് വലിയ പിന്തുണയാണ് അദ്ദേഹത്തിനു ലഭിച്ചത്.

ചൈനയുടെ വു ജിംഗ്ബിയോവോ വെള്ളിയും വിയറ്റ്നാമിന്റെ താച്ച് കിം താവുന്‍ വെങ്കലവും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.