റൊണാള്‍ഡോയ്ക്കു ഹാട്രിക്; റയലിനു തകര്‍പ്പന്‍ ജയം
Sunday, September 21, 2014 11:44 PM IST
കൊരൂണ: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. വന്‍ താരങ്ങള്‍ അണിനിരന്ന ടീമില്‍ ആ താരങ്ങളെല്ലാം ഫോമിലെത്തിയതോടെ ഡിപ്പോര്‍ട്ടീവ ലാ കൊരൂണയെ അവരുടെ തട്ടകത്തില്‍വച്ച് 8-2ന് കെട്ടുകെട്ടിച്ചു. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിനൊപ്പം ഹാമിഷ് റോഡ്രിഗസ്, ഗാരെത് ബെയ്ല്‍, പകരക്കാരനായി ഇറങ്ങിയ ഹാവിയര്‍ ഹെര്‍ണാണ്ടസ് എന്നിവര്‍ ഗോള്‍ നേടി.

29, 41, 78 മിനിറ്റുകളിലായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ ഗോളുകള്‍. ബെയ്ല്‍ (66, 74) രണ്ടു ഗോളുകള്‍ വലയില്‍ നിക്ഷേപിച്ചു. റോഡ്രിഗസ് (36) ഒരു ഗോളും സ്കോര്‍ ചെയ്തു.


ബെയ്ലിനു പകരം 77 മിനിറ്റില്‍ കളത്തിലെത്തിയ ഹെര്‍ണാണ്ടസ് 88, 90+2 മിനിറ്റുകളില്‍ ഗോള്‍ വല കുലുക്കിയതോടെ റയല്‍ വമ്പന്‍ ജയം സ്വന്തമാക്കി. ഹാരിസ് മെഡുന്‍ജനിനും (51) ടോച്ചെയും (84) ആശ്വാസ ഗോളുകള്‍ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.