പലസ്തീനെതിരായ സൌഹൃദ ഫുട്ബോള്‍: ഇന്ത്യന്‍ ടീമായി
Saturday, September 20, 2014 11:31 PM IST
ന്യൂഡല്‍ഹി: പാലസ്തീനെതിരേ ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളില്‍ നടക്കുന്ന അന്താരാഷ്ട്ര സൌഹൃദമത്സരത്തിനുള്ള 20 അംഗ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രതിരോധനിരക്കാരന്‍ പ്രീതം കോട്ടലാണ് ടീമിലെ ഏകപുതുമുഖം. പരിശീലകന്‍ വിം കോവര്‍മാന്‍സ് പ്രഖ്യാപിച്ച ടീമില്‍ അരാത്ത ഇസൂമിയും ലാല്‍കമല്‍ ഭൌമിക്കും ടീമിലേക്കു തിരിച്ചെത്തി. സുനില്‍ ഛേത്രി, റോബിന്‍ സിംഗ്, ബല്‍വന്ദ് സിംഗ് എന്നിവരാണ് മുന്നേറ്റത്തില്‍ അണിനിരക്കുക. ടീമിന്റെ പരിശീലനക്യാംപ് ഈ മാസം 27നു ആരംഭിക്കും. പശ്ചിമ ബംഗാളിലെ കാഞ്ചന്‍ജംഗ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.