ട്രക്ക് ഡ്രൈവറായി ക്രിസ് കെയ്ന്‍സ്
ട്രക്ക് ഡ്രൈവറായി ക്രിസ് കെയ്ന്‍സ്
Friday, September 19, 2014 11:08 PM IST
വെല്ലിംഗ്ടണ്‍: ക്രിസ് ഹാരിസ്, ക്രിസ് കെയ്ന്‍സ്, സ്റീഫന്‍ ഫ്ളെമിംഗ്, ഡാനിയേല്‍ വെട്ടോറി... ഒരുകാലത്ത് ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ നെടുംതൂണുകളായിരുന്നു ഇവര്‍. കാലം കൊഴിഞ്ഞപ്പോള്‍ കിവികളുടെ കൂട്ടില്‍നിന്ന് ഇവര്‍ പടിയിറങ്ങി. ജീവിതത്തിന്റെ ക്രീസിലെത്തിയപ്പോള്‍ അതില്‍ ക്രിസ് കെയ്ന്‍സിനു കാലിടറി. ഒത്തുകളിയാരോപണം ഉയര്‍ന്നതോടെ ക്രിക്കറ്റ് ജീവിതം കെയ്ന്‍സിനു നഷ്ടമായി. കുത്തഴിഞ്ഞ ജീവിതമൊരുക്കിയ കടക്കെണിയില്‍നിന്നു തലയൂരാന്‍ ഇപ്പോള്‍ ട്രക്ക് ഡ്രൈവറുടെ റോളിലാണ് കെയ്ന്‍സ്. ന്യൂസിലന്‍ഡ് തലസ്ഥാന നഗരമായ വെല്ലിംഗ്ടണിലെ ബസ് സ്റേഷനുകളില്‍ വെള്ളമെത്തിച്ച് അവിടം കഴുകി വൃത്തിയാക്കുകയാണ് മുന്‍ ദേശീയ ടീം നായകനിപ്പോള്‍.


62 ടെസ്റില്‍നിന്ന് അഞ്ചു സെഞ്ചുറിയടക്കം 3,320 റണ്‍സ് നേടിയിട്ടുണ്ട്. 215 ഏകദിനങ്ങളില്‍ നാലു സെഞ്ചുറിയുള്‍പ്പെടെ 4,950 റണ്‍സ് നേടി. ടെസ്റില്‍ 218ഉം ഏകദിനത്തില്‍ 201ഉം വിക്കറ്റ് വീതം സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.