എലിസബത്ത് കോശി എട്ടാമത്
എലിസബത്ത് കോശി എട്ടാമത്
Friday, September 19, 2014 11:07 PM IST
ഗ്രനഡ (സ്പെയിന്‍): അമ്പത്തിയൊന്നാമത് ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രി പൊസിഷന്‍ പോരാട്ടത്തില്‍, ഇന്ത്യയുടെ മലയാളി താരം എലിസബത്ത് സൂസന്‍ കോശി എട്ടാമത്. ചൈനയുടെ പി റുയിജിയാവൊ സ്വര്‍ണം നേടി. സ്വിറ്റ്സര്‍ലന്‍ഡിന്റെ ക്രിസ്റീനയ്ക്കാണ് വെള്ളി, ജര്‍മനിയുടെ സെലിന വെങ്കലം കരസ്ഥമാക്കി. 600ല്‍ 579 പോയിന്റുമായാണ് എലിസബത്ത് സൂസന്‍ കോശി ഫൈനലിനു യോഗ്യത നേടിയത്. ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ മലയാളി താരമാണ് കോട്ടയം സ്വദേശിയായ എലിസബത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.