രഞ്ജിത്തിനും മയൂഖയ്ക്കും യോഗ്യത
Friday, September 19, 2014 11:06 PM IST
പാട്യാല: മലയാളി താരങ്ങളായ രഞ്ജിത് മഹേശ്വരിയും മയൂഖ ജോണിയും ഏഷ്യന്‍ ഗെയിംസ് യോഗ്യത സ്വന്തമാക്കി. ഇന്ത്യയുടെ അത്ലറ്റിക് ടീമില്‍ ഇടം ലഭിച്ചെങ്കിലും ഫോമില്ലായ്മയെത്തുടര്‍ന്ന് ഇരുവര്‍ക്കും വീണ്ടും യോഗ്യതാമത്സരം നടത്തുകയായിരുന്നു. വനിതകളുടെ ട്രിപ്പിള്‍ ജംപ് റീ ട്രയല്‍സിലെ ആദ്യ ചാട്ടത്തില്‍ത്തന്നെ 13.56 മീറ്റര്‍കണ്െടത്തി മയൂഖ ഇഞ്ചിയോണിലേക്കുള്ള ടിക്കറ്റ് കരസ്ഥമാക്കി. 16.52 മീറ്റര്‍ മൂന്നാം ശ്രമത്തിലും 16.61 മീറ്റര്‍ നാലാം ശ്രമത്തിലും താണ്ടിയ രഞ്ജിത്തും യോഗ്യതാകടമ്പ കടന്നു.

അതേസമയം, പുരുഷന്മാരുടെ 4ത400 മീറ്റര്‍ റിലേ ടീമിനു യോഗ്യത നേടാന്‍ സാധിച്ചില്ല. മലയാളി താരങ്ങളായ കുഞ്ഞുമുഹമ്മദ്, ജിബിന്‍ സെബാസ്റ്യന്‍, അരുണ്‍, ആരോഗ്യ രാജീവ് എന്നിവരടങ്ങുന്നതായിരുന്നു റിലേ ടീം. റിലേയില്‍ യോഗ്യതയില്ലെങ്കിലും കുഞ്ഞുമുഹമ്മദ്, ആരോഗ്യ രാജീവ് എന്നിവര്‍ 400 മീറ്റര്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്കുവേണ്ടി ഇറങ്ങും.


കൈക്കുഴയ്ക്കു പരിക്കേറ്റ ഷോട്ട്പുട്ട് താരം ഓംപ്രകാശിന്റെ ഫിറ്റ്നസ് ടെസ്റ് 15നു നടത്തിയിരുന്നു. അടുത്തയാഴ്ചമാത്രമേ ഇതിന്റെ റിപ്പോര്‍ട്ട് വരൂ. ഒക്ടോബര്‍ രണ്ടിനാണ് ഷോട്ട്പുട്ട് മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.