ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍: ഇന്ത്യന്‍ പുരുഷന്‍മാര്‍ക്കു തോല്‍വി
Tuesday, September 16, 2014 11:10 PM IST
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ തോല്‍വിയോടെ തുടങ്ങി. ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ പുരുഷന്‍മാര്‍ യുഎഇയോട് 5-0ന് തോറ്റു. ഇന്ത്യയുടെ അണ്ടര്‍ 23 ടീമാണ് ഏഷ്യാഡില്‍ കളിക്കുന്നത്. കളിയില്‍ പൂര്‍ണമായി ആധിപത്യം പുലര്‍ത്തിയ യുഎഇ ആദ്യ 20 മിനിറ്റിനുള്ളില്‍ 3-0ന് മുന്നിലെത്തിയിരുന്നു. മറ്റ് രണ്ടു ഗോളുകള്‍ രണ്ടാം പകുതിയിലും പിറന്നു. യുഎഇ നായകന്‍ സയീദ് അല്‍ക്കാഥീരി ഹാട്രിക് ഗോള്‍ നേടി. രണ്ടുഗോളുകള്‍ ഹെഡറിലൂടെയായിരുന്നു. ഇന്ത്യ 22നു നടക്കുന്ന മത്സരത്തില്‍ ജോര്‍ദാനെ നേരിടും.


ഞായറാഴ്ച നടന്ന വനിതകളുടെ മത്സരത്തില്‍ ഇന്ത്യ മാലദ്വീപിനെ 15-0ന് കീഴടക്കി ജയത്തോടെ തുടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.