ആശങ്ക നീങ്ങി: ഇന്ത്യന്‍ ബോക്സര്‍മാര്‍ ഏഷ്യാഡിന്
Tuesday, September 16, 2014 11:10 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്സര്‍മാര്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വന്തം പതാകയ്ക്കു കീഴില്‍ റിംഗിലിറങ്ങും. അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍ ഇന്ത്യന്‍ ബോക്സിംഗ് അസോസിയേഷന് താത്കാലിക അംഗീകാരം നല്‍കിയതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ ബോക്സര്‍മാര്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ സ്വന്തം കൊടിക്കീഴില്‍ കളിക്കാന്‍ അനുമതി ലഭിച്ചത്. അന്താരാഷ്്ട്ര ബോക്സിംഗ് അസോസിയേഷന്റെ നിരീക്ഷണത്തില്‍ ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത പശ്ചാത്തലത്തിലാണ് അംഗീകാരം നേടിയത്.ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷനെ പുറത്താക്കിയതിനെത്തുടര്‍ന്ന് ബോക്സര്‍മാര്‍ക്ക് ഏഷ്യാഡിനു പങ്കെടുക്കാമെന്നായി. ഇതോടെ ടീമിന് ഡോക്ടര്‍മാരുടെയും പരിശീലകരുടെയുമൊക്കെ സേവനം ലഭിക്കും. സ്വന്തം പരിശീലകര്‍ക്കൊപ്പമായിരുന്നു അന്താരാഷ്ട്ര മത്സരങ്ങളില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ടീം പങ്കെടുത്തത്.


പത്ത് പുരുഷന്‍മാരും മൂന്നു വനിതകളുമാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.