സോംദേവിലൂടെ ഇന്ത്യ തിരിച്ചടിച്ചു
Monday, September 15, 2014 11:20 PM IST
ബാംഗളൂര്‍: ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ളേ ഓഫ് മത്സരത്തില്‍ സോംദേവ് ദേവ് വര്‍മന് ജയം. നിര്‍ണായകമായ റിവേഴ്സ് സിംഗിള്‍സിലെ ആദ്യ മത്സരത്തില്‍ സോംദേവ് ഡുസാന്‍ ലായോവിച്ചിനെ മൂന്നു മണിക്കൂര്‍ 27 മിനിറ്റ് നീണ്ട മത്സരത്തില്‍ 1-6, 6-4, 4-6, 6-3, 6-2നു കീഴടക്കി. ആദ്യ സെറ്റ് നിരുപാധികം അടിയറവച്ച ഇന്ത്യന്‍ ഒന്നാം നമ്പര്‍ രണ്ടാം സെറ്റില്‍ പിടിമുറുക്കി. പക്ഷേ, മൂന്നാം സെറ്റില്‍ കാലിടറി. നിര്‍ണായകമായ നാലും അഞ്ചും സെറ്റുകള്‍ സോംദേവ് വിജയിച്ചതോടെ ഇന്ത്യ 2-2ന് ഒപ്പമെത്തി. ആദ്യ രണ്ടു സിംഗിള്‍സിലും ഇന്ത്യ സെര്‍ബിയയോട് പരാജയപ്പെട്ടിരുന്നു. പെയ്സ്-ബൊപ്പണ്ണ സഖ്യത്തിന്റെ ജയത്തിലൂടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.