ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ വനിതകള്‍ക്കു മിന്നും വിജയം
Monday, September 15, 2014 11:20 PM IST
ഇഞ്ചിയോണ്‍: മാലദ്വീപിനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യന്‍ വനിതകള്‍ക്ക് ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ വിജയത്തുടക്കം. മാലദ്വീപിനെ എതിരില്ലാത്ത 15 ഗോളുകള്‍ക്കാണ് ഇന്ത്യന്‍ മുക്കിയത്. ഇന്ത്യക്കുവേണ്ടി സുസ്മിത മാലിക്കും കമലാ ദേവിയും അഞ്ചു ഗോള്‍ വീതം സ്വന്തമാക്കി. ആദ്യ പകുതിക്കു പിരിയുമ്പോള്‍ ഇന്ത്യ 9-0നു മുന്നിലായിരുന്നു. 17ന് ആതിഥേയരായ ദക്ഷിണകൊറിയയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗ്രൂപ്പ് എയിലെ തങ്ങളുടെ അവസാന പോരാട്ടത്തില്‍ 19ന് ഇന്ത്യ തായ്ലന്‍ഡിനെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.