മാന്‍. യുണൈറ്റഡിനു തകര്‍പ്പന്‍ ജയം
Monday, September 15, 2014 11:21 PM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റര്‍ യുണൈറ്റഡ് സീസണിലെ ആദ്യ ജയമാഘോഷിച്ചു. എയ്ഞ്ചല്‍ ഡിമരിയയുടെ ക്ളാസ് തെളിഞ്ഞ മത്സരത്തില്‍ 4-0ന് ക്വീന്‍സ്പാര്‍ക്ക് റെയ്ഞ്ചേഴ്സിനെയാണ് യുണൈറ്റഡ് കീഴടക്കിയത്. മത്സരത്തിന്റെ 24-ാം മിനിറ്റില്‍ മിന്നുന്ന ഫ്രീകിക്ക് ഗോളിലൂടെ യുണൈറ്റഡിനെ മുന്നിലെത്തിച്ചത് അര്‍ജന്റൈന്‍ താരം ഡിമരിയയായിരുന്നു. ആന്ദ്രേ ഹെരേര (36), വെയ്ന്‍ റൂണി (44), യുവാന്‍ മാട്ട (58) എന്നിവരാണ് ചുവന്ന ചെകുത്താന്മാരുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.