ടിന്റു ലൂക്ക എട്ടാമത്
Monday, September 15, 2014 11:21 PM IST
റബാത് (മൊറോക്കോ): ഇന്റര്‍കോണ്ടിനന്റല്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം ഇന്ത്യയുടെ ടിന്റു ലൂക്ക എട്ടാമത്. ഏഷ്യ-പസഫിക് മേഖലയെ പ്രതിനിധീകരിച്ചാണ് ടിന്റു ചാമ്പ്യന്‍ഷിപ്പിനെത്തിയത്. 2:03.13 സെക്കന്‍ഡിലാണ് ടിന്റു ഫൈനല്‍ പൂര്‍ത്തിയാക്കിയത്. 1:58.21 സെക്കന്‍ഡുമായി കെനിയയുടെ യുനിസെ ജെപ്കോച്ച് സും സ്വര്‍ണം നേടി. അമേരിക്കയുടെ അയീ വില്‍സണ്‍ (2:00.07), ബലാറസിന്റെ മറീന അര്‍സമസോവ (2:00.31) എന്നിവര്‍ക്കാണ് യഥാക്രമം വെള്ളിയും വെങ്കലവും. 2:00.56 സെക്കന്‍ഡുമായാണ് ടിന്റു ഫൈനലിനു യോഗ്യത സ്വന്തമാക്കിയത്.


പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ മലയാളി താരം രഞ്ജിത് മഹേശ്വരി ഫൈനലില്‍ പ്രവേശിച്ചു. 16.54 മീറ്ററുമായാണ് രഞ്ജിത് മഹേശ്വരി ഫൈനലില്‍ എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.