അത്ലറ്റിക്കോ മാഡ്രിഡിനു ജയം
Monday, September 1, 2014 11:21 PM IST
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഈ സീസണില്‍ അത്ലറ്റിക്കോ മാഡ്രിഡിനു ആദ്യജയം. നിലവിലെ ജേതാക്കളായ അത്ലറ്റിക്കോ ആദ്യ മത്സരത്തില്‍ റയോ വയ്യക്കാനോയോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. ലാ ലിഗയിലേക്കു സ്ഥാനക്കയറ്റം ലഭിച്ച എയ്ബറിനെയാണ് രണ്ടാം മത്സരത്തില്‍ അത്ലറ്റിക്കോ പരാജയപ്പെടുത്തിയത്. 2-1നായിരുന്നു മാഡ്രിഡ് ക്ളബ്ബിന്റെ ജയം.

എയ്ബറിന്റെ തട്ടകത്തിലരങ്ങേറിയ മത്സരത്തില്‍ 11-ാംമിനിറ്റില്‍ കോക്കിന്റെ പാസില്‍നിന്ന് മിറാന്‍ഡ അത്ലറ്റിക്കോയെ മുന്നിലെത്തിച്ചു. 25-ാം മിനിറ്റില്‍ മരിയോ മാന്‍സൂകിച്ച് അത്ലറ്റിക്കോയുടെ ലീഡുയര്‍ത്തി. ഗാബിയുടെ പാസായിരുന്നു ഗോളിലേക്കു വഴിതെളിച്ചത്. 33-ാം മിനിറ്റില്‍ മിനേറോയിലൂടെ ആതിഥേയര്‍ ഗോള്‍ മടക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. മറ്റൊരു മത്സരത്തില്‍ സെവിയ്യ എസ്പ്യാനോളിനെ 2-1നു പരാജയപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.