ഇന്ത്യക്കു ജയം
Saturday, August 30, 2014 11:08 PM IST
ഷാങ്ഹായി: ഇന്ത്യന്‍ അണ്ടര്‍ 23 ഫുട്ബോള്‍ ടീമിന് ചൈനീസ് സൂപ്പര്‍ ലീഗ് ടീം ജിയാംഗ്സു സയിന്റിക്കെതിരേ വിജയം. ഷാങ്ഹായിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ ചൈനീസ് ടീമിനെ പരാജയപ്പെടുത്തിയത്. ഇന്ത്യക്കുവേണ്ടി സുനില്‍ ഛേത്രി, റോബിന്‍ സിംഗ്, ആല്‍വിന്‍ ജോര്‍ജ് എന്നിവര്‍ ഗോള്‍ നേടി. ഏഷ്യന്‍ ഗെയിംസിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് ഇന്ത്യ ചൈനയില്‍ പര്യടനം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.