ഏഷ്യാ കപ്പ് വോളി: ഇന്ത്യ ഫൈനലില്‍
Sunday, August 24, 2014 11:14 PM IST
അല്‍മാട്ടി: ഏഷ്യാ കപ്പ് വോളി പ്ളേഓഫ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍ ഇന്നലെ നടന്ന സെമിയില്‍ കരുത്തരായ ഇറാനെ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് അര്‍ഹരായത്. സ്കോര്‍: 2025, 2927, 3129, 2725. ഇതാദ്യമായാണ് ഏഷ്യാകപ്പില്‍ ഇന്ത്യ ഫൈനലിലെ ത്തുന്നത്.

ഫെനലില്‍ ദക്ഷിണകൊറിയയാണ് ഇന്ത്യയുടെ എതിരാളി. കസാക്കിസ്ഥാനെയാണ് ദ.കൊറിയ പരാജയപ്പെടുത്തിയത്. അത്യന്തം ആവേശകരമായ മത്സരത്തില്‍ ആദ്യ സെറ്റ് ഇറാന്‍ അനായാസം നേടി. മികച്ച ഷോട്ടുകളിലൂടെയും ബ്ളോക്കുകളിലൂടെയും മുന്നേറിയ ഇറാന്‍ ഇന്ത്യക്ക് കാര്യമായ അവസരങ്ങള്‍ നല്‍കിയില്ല. എന്നാല്‍, ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ആധികാരികമായി ജയിച്ചുവന്ന ഇന്ത്യ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്നു. തുല്യശക്തികളുടെ പോരാട്ടംകണ്ട സെറ്റ് ഇന്ത്യ 27-25നാണ് സ്വന്തമാക്കിയത്.


മൂന്നാം സെറ്റില്‍ ആവേശം നുരഞ്ഞുപൊങ്ങിയപ്പോള്‍ മത്സരം നീണ്ടു. ഇരുടീമും ഓരോ പോയിന്റിനും വിയര്‍പ്പൊഴുക്കിയപ്പോള്‍ ഭാഗ്യം ഇന്ത്യക്കൊപ്പമായിരുന്നു. 31-29 എന്ന നിലയില്‍ മൂന്നാം സെറ്റും ഇന്ത്യക്കു സ്വന്തമായി. നിര്‍ണായകമായ നാലാം സെറ്റിലും തുല്യശക്തികളുടെ പോരാട്ടമായിരുന്നു. എന്നാല്‍, അന്തിമവിജയം ഇന്ത്യക്കൊപ്പമായി. ഫൈനല്‍ ഇന്നു നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.