ടൈറ്റാനിയം ഫുട്ബോള്‍ ടീം തെരഞ്ഞെടുപ്പ്
Sunday, August 24, 2014 11:14 PM IST
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫുട്ബോള്‍ ടീമിലേക്ക് കരാറടിസ്ഥാനത്തില്‍ 21 കളിക്കാരെ തെരഞ്ഞെടുക്കുന്നതിനുള്ള ട്രയല്‍സ് 28 ന് തിരുവനന്തപുരം വെള്ളായണിയിലുള്ള കാര്‍ഷിക സര്‍വകലാശാലാ സ്റേഡിയത്തില്‍ നടക്കും. ജില്ല, സര്‍വകലാശാല, സംസ്ഥാനതലങ്ങളിലുള്ള ടീമുകളെ പ്രതിനിധാനം ചെയ്ത കളിക്കാര്‍ക്ക് പങ്കെടുക്കാം. തെരഞ്ഞെടുപ്പ്, ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിന്റെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും. താത്പര്യമുള്ളവര്‍ 28നു രാവിലെ എട്ടിന് ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ (പാസ്പോര്‍ട്ട്/ജനന സര്‍ട്ടിഫിക്കറ്റ്) പകര്‍പ്പ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി എത്തിച്ചേരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.