ദക്ഷിണാഫ്രിക്കയുടെ ജയം സമ്പൂര്‍ണം
Saturday, August 23, 2014 11:36 PM IST
ബുലവായോ: തുടരെ മൂന്നാം ഏകദിനത്തിലും സിംബാബ് വെയെ കീഴടക്കി ദക്ഷിണാഫ്രിക്ക മൂന്നു മത്സരങ്ങളുള്ള ക്രിക്കറ്റ് പരമ്പര തൂത്തുവാരി. 75 പന്തില്‍ 84 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ക്വാന്റണ്‍ ഡി കോക്കിന്റെ മികവില്‍ മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 165 റണ്‍സിന് എല്ലാവരും പുറത്തായി. 27.2 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 171 റണ്‍സിലെത്തി. ഏഴ് ഫോറും രണ്ട് സിക്സും അടങ്ങുന്ന ഇന്നിംഗ്സായിരുന്നു ഡി കോക്കിന്റേത്. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഡികോക്കാണ് മാന്‍ ഓഫ് ദ സീരീസും മാന്‍ ഓഫ് ദ മാച്ചും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.