ദ്രാവിഡ് ഉപദേശകനാകുന്നു
ദ്രാവിഡ് ഉപദേശകനാകുന്നു
Saturday, August 23, 2014 11:32 PM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്സ്മാന്‍ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്ററാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇംഗ്ളണ്ടിലുള്ള ടീമിന്റെ ബാറ്റിംഗ് ഉപദേശകനായി ദ്രാവിഡ് ടീമിനൊപ്പം ചേര്‍ന്നിരുന്നു. രവി ശാസ്ത്രിയെ ടീമിന്റെ ഡയറക്ടറായി നിയമിച്ചിട്ടുമുണ്ട്.

ഇംഗ്ളണ്ട് പര്യടനത്തിനുശേഷം ടീം കോച്ച് ഡങ്കന്‍ ഫ്ളെച്ചര്‍ തത്സ്ഥാനം ഒഴിയുമെന്നു കരുതുന്നതായി ബിസിസിഐ അറിയിച്ചു. അങ്ങനെയൊരു സാഹചര്യം വന്നാല്‍ ദ്രാവിഡിനായിരിക്കും പരിശീലകനാകാനുള്ള സാധ്യത കൂടുതലും.

ഫ്ളെച്ചര്‍ സ്വയം തന്റെ ഭാവി തീരുമാനിക്കണം. അദ്ദേഹം ഒരു പ്രഫഷണലാണ് കൂടാതെ തങ്ങള്‍ അദ്ദേഹത്തിന് ശമ്പളമായി നല്ലൊരു തുകയും നല്‍കുന്നുണ്ട്. അതുകൊണ്ട് അദ്ദേഹത്തില്‍നിന്നു കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട്.


ഫ്ളെച്ചറിന്റെ ക്രിക്കറ്റ് അറിവുകളെ മാനിക്കുന്നുണ്ട്. എന്നാല്‍, ടീം അംഗങ്ങളുമായി മികച്ച ആശയവിനിമയം നടത്തുന്നതും അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും കൂടാതെ അവരെ മാനസികമായി കരുത്തുള്ളവരാക്കാനും കഴിവുള്ള ആള്‍ വേണം. അതുകൊണ്ട് പുതിയ പരിശീലകനെ നിയമിക്കേണ്ട സാഹചര്യമാണുള്ളത്- ബിസിസിഐ അറിയിച്ചു.

കളിക്കാരെ നന്നായി മനസിലാക്കാന്‍ ദ്രാവിഡിനുപറ്റും. കളിക്കാര്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നതുകൊണ്ട് അദ്ദേഹത്തെ ടീമിന്റെ മെന്ററായി ലഭിക്കാന്‍ ആഗ്രഹിക്കുന്നതായും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

വെസ്റിന്‍ഡീസിനെതിരെയും ഓസ്ട്രേലിയക്കെതിരെയുമുള്ള പരമ്പരകളില്‍ ദ്രാവിഡിനോട് മെന്ററാകാന്‍ ആവശ്യപ്പെടുമെന്നും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.