ബെയ്ല്‍ തന്നെ ഒന്നാമന്‍
ബെയ്ല്‍ തന്നെ ഒന്നാമന്‍
Saturday, August 23, 2014 11:37 PM IST
മാഡ്രിഡ്: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബ് ടോട്ടനം ഹോട്സ്പറസില്‍നിന്നും റയല്‍ മാഡ്രിഡിലെത്തിയ ഗാരെത് ബെയ്ലിന്റെ റിക്കാര്‍ഡ് തുക ഭേദിക്കപ്പെടാതെ തുടരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബെയ്ലിനെ റയല്‍ ലോക റിക്കാര്‍ഡ് തുകയായ 85 മില്യണ്‍ പൌണ്ടിനാണ് സ്വന്തമാക്കിയത്. 2009 ജൂണില്‍ മാഞ്ചസ്റര്‍ യുണൈറ്റഡില്‍നിന്നും ക്രിസ്റ്യാനോ റൊണാള്‍ഡോയെ റയലിലെത്തിക്കുന്നതിനു നല്‍കിയ 80 മില്യണ്‍ പൌണ്ടായിരുന്നു ഇതിനു മുമ്പുള്ള ലോക റിക്കാര്‍ഡ്. ഈവര്‍ഷം ജൂലൈയില്‍ ലിവര്‍പൂളില്‍നിന്ന് ഉറുഗ്വെന്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസിനെ സ്വന്തമാക്കാന്‍ ബാഴ്സലോണ 75 മില്യണ്‍ പൌണ്ടാണ് നല്‍കിയത്. മൊണാക്കോയില്‍നിന്ന് ഹാമിഷ് റോഡ്രിഗസിനെ റയല്‍ 71 മില്യണ്‍ പൌണ്ടിന് ഈ വര്‍ഷം സ്വന്തമാക്കി. 2009 ജൂണില്‍ എസി മിലാനില്‍നിന്ന് കക്കയെ റയലിലെത്തിക്കാന്‍ 56 മില്യണ്‍ പൌണ്ടാണ് നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.