എയ്ഞ്ചല്‍ ഡി മരിയ റയല്‍ വിടും: കാര്‍ലോ ആന്‍സെലോട്ടി
എയ്ഞ്ചല്‍ ഡി മരിയ റയല്‍ വിടും: കാര്‍ലോ ആന്‍സെലോട്ടി
Friday, August 22, 2014 11:55 PM IST
മാഡ്രിഡ്: അര്‍ജന്റൈന്‍ മിഡ്ഫീല്‍ഡര്‍ എയ്ഞ്ചല്‍ ഡി മരിയ റയല്‍ മാഡ്രിഡ് വിടുമെന്നു കോച്ച് കാര്‍ലോ ആന്‍സെലോട്ടി. ക്ളബ്ബുമായുള്ള കരാര്‍ പുതുക്കാന്‍ താത്പര്യമില്ലെന്നു ഡി മരിയ തന്നെയാണ് തന്നെ അറിയിച്ചതെന്നും ആന്‍സെലോട്ടി വ്യക്തമാക്കി. ഡി മരിയയുമായി അഭിപ്രായ വ്യത്യാസമുണ്െ#ടന്ന വാര്‍ത്ത ആന്‍സെലോട്ടി നിഷേധിച്ചു. അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല. അദ്ദേഹം റയലുമായുള്ള കരാര്‍ പുതുക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം. -ആന്‍സെലോട്ടി കൂട്ടിച്ചേര്‍ത്തു. ജയിംസ് റോഡ്രിഗസും ടോണി ക്രൂസും ക്ളബ്ബിലെത്തിയതോടെ എയ്ഞ്ചല്‍ ഡി മരിയയയെ കോച്ച് അവഗണിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. റയല്‍ വിടുന്ന ഡി മരിയ മാഞ്ചസ്റര്‍ യുണൈറ്റഡില്‍ ചേര്‍ന്നേക്കുമെന്നാണു സൂചന. പാരിസ് സെന്‍ ഷര്‍മെയ്നും താരത്തിനായി രംഗത്തുണ്#ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.