കായിക താരങ്ങള്‍ക്കു സൌകര്യങ്ങള്‍ ഉറപ്പാക്കുമെന്നു സര്‍ക്കാര്‍
Friday, August 22, 2014 11:55 PM IST
കൊച്ചി: സ്കൂള്‍ മീറ്റുകളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ കായിക താരങ്ങള്‍ക്കു പരമാവധി സൌകര്യങ്ങള്‍ ഉറപ്പാക്കുമെന്നും മികച്ച യാത്രാസൌകര്യം ഏര്‍പ്പെടുത്തുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സംസ്ഥാനത്തെ കായികതാരങ്ങള്‍ക്ക് ദേശീയ സ്കൂള്‍ ഗയിംസിനു പോകുന്നതിനു സൌകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്നാരോപിച്ചു സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം. സര്‍ക്കാരിന്റെ ഉറപ്പു രേഖപ്പെടുത്തിയ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി. ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ആണ്‍-പെണ്‍ വിഭാഗങ്ങളിലുള്ള കുട്ടികള്‍ക്കുവേണ്#ടി പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതിനായി റെയില്‍വേയുമായി ചേര്‍ന്നു നടപടികള്‍ സ്വീകരിച്ചിട്ടുണ്#ട്. ആണ്‍-പെണ്‍ വിഭാഗങ്ങളിലുള്ള കുട്ടികള്‍ക്കുവേണ്#ടി വ്യത്യസ്ത സമയങ്ങളില്‍ യാത്ര ക്രമീകരിക്കുമെന്നും ടിക്കറ്റ് നേരത്തെതന്നെ ബുക്കു ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്കൂള്‍ ഗയിംസ് നടക്കുന്ന സമയവും സ്ഥലവും സംബന്ധിച്ച് നേരത്തെ അറിയിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്െ#ടന്നും ഇതനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. കഴിഞ്ഞ തവണ റാഞ്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിന് കേരളത്തില്‍നിന്നുള്ള കായികതാരങ്ങളെ ട്രെയിനില്‍ കുത്തിനിറച്ചു കൊണ്#ടുപോവുകയായിരുന്നുവെന്നു ഹര്‍ജിയില്‍ ചൂണ്#ടിക്കാണിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.