പോര് തുടങ്ങും
പോര് തുടങ്ങും
Friday, August 22, 2014 11:51 PM IST
മാഡ്രിഡ്/ബര്‍ലിന്‍: ലോകത്തെ ഏറ്റവും താരപ്രഭയേറിയ സ്പാനിഷ് ലീഗിന്(ലാ ലിഗ) നാളെ തുടക്കമാകുമ്പോള്‍ ഈ വര്‍ഷം ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ജര്‍മന്‍ ലീഗായ ബുണ്#ടസ് ലിഗയ്ക്ക് ഇന്നും തുടക്കമാകും. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലും ഫ്രഞ്ച് ലീഗിനും പിന്നാലെ സ്പാനിഷ് ജര്‍മന്‍ ലീഗുകള്‍ക്കു കൂടി തുടക്കമാകുന്നതോടെ ലോകം വീണ്#ടും ഫുട്ബോള്‍ ലഹരിയിലമരും.

നിലവിലെ ചാമ്പ്യനായ അത്ലറ്റികോ മാഡ്രിഡ് മലാഗയുമായി കൊമ്പുകോര്‍ക്കുന്നതോടെയാണ് സ്പാനിഷ് ലീഗിനു തുടക്കമാകുന്നത്. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മത്സരം. സെവിയ്യ- വലന്‍സിയ, ഗ്രനേഡ - ഡിപ്പോര്‍ട്ടീവോ, അല്‍മേരിയ- എസ്പാനിയോള്‍ മത്സരങ്ങളും നാളെ നടക്കും.

കരുത്തരായ റയലും ബാഴ്സയും 25നാണ് ഇറങ്ങുന്നത്. രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ സ്വന്തം മൈതാനമായ ന്യൂകാമ്പില്‍ ബാഴ്സ എല്‍ച്ചെയെയും 11.30നു നടക്കുന്ന മത്സരത്തില്‍ സാന്റിയാഗോ ബര്‍ണേബുവില്‍ റയല്‍ കോര്‍ഡോബയെയും നേരിടും. നൈക്കി ഡിസൈന്‍ ചെയ്ത ഓര്‍ഡെം എന്ന പന്താണ് ഇത്തവണ സ്പാനിഷ് ലീഗില്‍ ഉപയോഗിക്കുന്നത്.

സ്പാനിഷ് ലീഗിനു പന്തുരുണ്#ടു തുടങ്ങുമ്പോള്‍ വമ്പന്മാരായ ബാഴ്സയുടെയും റയലിന്റെയും സൂപ്പര്‍ ത്രീയാണ് ശ്രദ്ധേയരാകുന്നത്. നെയ്മര്‍, മെസി, സുവാരസ് എന്നീ ത്രീമൂര്‍ത്തികള്‍ ബാഴ്സയുടെ നിരയില്‍ മുന്നണിപ്പോരാളികളാകുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരെത് ബെയ്ല്‍, ഹാമിഷ് ഡേവിഡ് റോഡ്രിഗസ് എന്നിവര്‍ റയലിന്റെ സൂപ്പര്‍ ത്രയങ്ങളാകും.

ബാഴ്സയുടെ മുന്നേറ്റ നിര വളരെ ശക്തമെങ്കിലും മധ്യനിരയും പ്രതിരോധവും അത്ര മികച്ചതെന്നു പറയാതെവയ്യ. സാവി വിരമിക്കലിന്റെ പടിവാതില്‍ക്കല്‍നില്‍ക്കുമ്പോള്‍ കാര്‍ലോസ് പുയോളും വിരമിച്ചുകഴിഞ്ഞു. സെസ് ഫാബ്രിഗസാകട്ടെ, ചെല്‍സിയിലേക്കു ചേക്കേറുകയും ചെയ്തു. ഇവാന്‍ റാക്ടിക്കും തോമസ് വെര്‍മാലനും ജെറമി മത്തിയുവുമാണ് ബാഴ്സയുടെ മധ്യനിര കാക്കുന്നത്.

റയലിന്റെ കാര്യമെടുത്താല്‍ ഇത്തവണ കിരീടം നേടുമെന്ന ഉറച്ച പ്രഖ്യാപനവുമായാണ് എത്തിയിരിക്കുന്നത്. അതിനവരെ പ്രേരിപ്പിക്കുന്നത് മികച്ച ടീമാണ് തങ്ങളുടേതെന്ന ബോധ്യംതന്നെയാണ്. മധ്യനിരയില്‍ ടോണി ക്രൂസും കെയ്ലര്‍ നവാസുമെത്തിയതോടെ റയല്‍ കൂടുതല്‍ ശക്തരായി. അതേസമയം, എയ്ഞ്ചല്‍ ഡി മരിയയും സാമി ഖെദീരയും കൂടൊഴിയാന്‍ തയാറെടുക്കുകയാണ്. കഴിഞ്ഞ ആറു വര്‍ഷമായി ലാ ലിഗാ കിരീടം കിട്ടാക്കനിയായ റയലിന് ഇത്തവണ അതു നേടിയേ തീരൂ.

എന്നാല്‍, നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിന്റെ കാര്യമെടുത്താല്‍ അവരുടെ കാര്യങ്ങള്‍ ഇത്തവണ അത്ര പന്തിയല്ല. സിമിയോണിയുടെ മികച്ച പരിശീലനമാണ് അവരുടെ തുരുപ്പുചീട്ട്. എന്നാല്‍, കഴിഞ്ഞ തവണ കിരീടം ചൂടുന്നതില്‍ നിര്‍ണായക സ്ഥാനമലങ്കരിച്ച ഡിയേഗോ കോസ്റ്റയും ഫിലിപ് ലൂയിസും ഗോളി തിബോള്‍ട്ട് കോര്‍ട്ടോയിസും ചെല്‍സിയില്‍ ചേക്കേറി. പകരമെത്തിയ മാരിയ മാന്‍ഡ്സുസികിനെ മാത്രമേ വിശ്വസിക്കാനൊകൂ. ഗില്ലര്‍മോ സിക്കേരയാണ് ടീമിലെത്തിയ മറ്റൊരു പ്രമുഖന്‍.

ഈ മൂന്നു ടീമുകളും ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടിയിട്ടുണ്#ട്.

38മത്സരങ്ങളില്‍നിന്ന് 90 പോയിന്റോടെയാണ് അത്ലറ്റികോ മാഡ്രിഡ് കഴിഞ്ഞ തവണ കിരീടം ചൂടിയത്. വമ്പന്മാരായ റയലിനെയും ബാഴ്സയെയും രണ്#ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് അത്ലറ്റികോ മാഡ്രിഡ് ചരിത്രംരചിച്ചത്. ഇരു ടീമിനും 87 പോയിന്റ് ലഭിച്ചപ്പോള്‍ ഗോള്‍ ശരാശരിയില്‍ ബാഴ്സ രണ്#ടാമതും റയല്‍ മൂന്നാമതുമായി. 31 ഗോളോടെ റയലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടോപ് സ്കോററായപ്പോള്‍ 28 ഗോള്‍ നേടിയ ബാഴ്സലോണയാണ് രണ്#ടാമത്.


ലോകകപ്പ് ആവേശത്തില്‍ ബുണ്ടസ് ലിഗ

മാറാക്കാനയുടെ ആകാശത്തേക്ക് ജര്‍മനി ലോകകിരീടം ഉയര്‍ത്തിയിട്ട് ആറാഴ്ച കഴിഞ്ഞിരിക്കുന്നു. ജര്‍മനിയുടെ ആഘോഷരാവുകള്‍ ഇപ്പോഴും താളമയമാണ്. ഈ ആഘോഷങ്ങളുടെ തുടര്‍ച്ചയെന്നോണം ഇന്ന് ബുണ്#ടസ് ലിഗയ്ക്കു തുടക്കമാകും. ഇനി 2015 മേയ് 23 വരെ ജര്‍മന്‍ ഫുട്ബോളില്‍ ആവേശപ്പൂത്തിരി.

ലോകചാമ്പ്യന്മാരായ ജര്‍മനിയുടെ നാട്ടില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഇത്തവണ എന്തുകൊണ്#ടും പ്രത്യേകതയേറെയാണ്. ജര്‍മന്‍ ടീമിലുള്ള ഭൂരിഭാഗം താരങ്ങളും കളിക്കുന്ന ലീഗെന്ന കാരണംകൊണ്#ടുതന്നെ ഇത്തവണ ഏറ്റവും ശ്രദ്ധേയമാകുന്ന ലീഗ് ബുണ്#ടസ് ലിഗയായിരിക്കും.

സ്പാനിഷ് ലീഗുപോലെ തന്നെ രണ്#ടു ടീമുകളെ ചുറ്റിപ്പറ്റിയാണ് കിരീട സാധ്യതകള്‍ പ്രവചിക്കുന്നത്; നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും ബൊറൂസിയ ഡോര്‍ട്ട്മുണ്#ടും. 18 ടീമുകളാണ് ലീഗില്‍ ആകെയുള്ളത്. ഇതില്‍ 16 ടീമുകള്‍ കഴിഞ്ഞ സീസണിലും കളിച്ചവരാണ്. എഫ്സി കോലന്‍, എസ് സി പാഡര്‍ബോണ്‍ എന്നീ രണ്#ടു ടീമുകളാണ് ഇത്തവണയെത്തിയ പുതുമുഖങ്ങള്‍.

ചാമ്പ്യന്മാരായ ബയേണിലാണ് ജര്‍മന്‍ താരങ്ങള്‍ ഭൂരിഭാഗവും. ഗോള്‍ കീപ്പര്‍ ന്യൂവര്‍, ബാസ്റിന്‍ ഷ്വൈന്‍സ്റൈഗര്‍, ഫിലിപ് ലാം, തോമസ് മ്യൂളര്‍, മാരിയോ ഗോട്ട്സെ, ജെറോം ബോട്ടെഗ് എന്നിവരാണ് ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലെ അംഗങ്ങള്‍. ഫൈനലില്‍ വിജയഗോള്‍ സ്വന്തമാക്കിയ യുവതാരം മാരിയോ ഗോട്ട്സെയും ലോകകപ്പിലെ മികച്ച താരമാകാനുള്ള പോരാട്ടത്തില്‍ രണ്#ടാമതെത്തിയ തോമസ് മ്യുളറുമടങ്ങുന്ന ബയേണിന് ഇത്തവണയും കിരീടം സ്വന്തമാക്കുന്നതിനു പ്രയാസമുണ്#ടാകില്ല. കൂടാതെ ബൊറൂസിയയില്‍നിന്നെത്തിയ പോളണ്#ട് താരം ലാവന്‍ഡോവ്സ്കികൂടിയാകുമ്പോള്‍ എല്ലാ മത്സരങ്ങളിലും ബയേണ്‍ വിജയിച്ചാലും അദ്ഭുതപ്പെടാനില്ല.

3-4-3 എന്ന ജര്‍മന്‍ ശൈലിയില്‍ കളിക്കുന്ന ബയേണിന് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ ഗുണകരമാകും.

ഭൂരിഭാഗവും ജര്‍മന്‍ താരങ്ങളെ നിറച്ചാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്#ടും ഇറങ്ങുന്നത്. ലോകകപ്പില്‍ പരിക്കുമൂലം കളിക്കാതിരുന്ന മാര്‍കോ റൂസാണ് അവരുടെ സൂപ്പര്‍ താരം. മികച്ച ഒത്തിണക്കം പ്രകടിപ്പിക്കുന്ന ബൊറൂസിയ സീസണു തുടക്കംകുറിച്ചുകൊണ്#ടുനടന്ന ജര്‍മന്‍ കപ്പില്‍ ബയേണിനെ പരാജയപ്പെടുത്തിയത് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്#ട്. ഇത്തവണ ടീമിലെത്തിയ കാര്‍ലോ ഇമ്മോബിലും അഡ്രിയാന്‍ റാമോസും യര്‍ഗന്‍ ക്ളോപ്പും ടീമിലെ കരുത്തരാണ്.

ഷാല്‍കെ ബയേണ്‍ ലെവര്‍കുസന്‍ എന്നീ ടീമുകളാണ് ലീഗിലെ മറ്റു പ്രധാനപ്പെട്ടവര്‍.
ഇന്ത്യന്‍സമയം ഇന്നു രാത്രി 12നു നടക്കുന്ന മത്സരത്തിലെ ചാമ്പ്യന്മാരായ ബയേണ്‍ വുള്‍ഫ്സ്ബര്‍ഗിനെ നേരിടും. ബൊറൂസിയയുടെ മത്സരം രാത്രി 10ന് ലെവര്‍കുസനെതിരേയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.