സ്പോര്‍ട്സ് ലേഖകന്‍
കോട്ടയം: മലയാളിയുടെ മേല്ക്കോയ്മയില് ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ അത്ലറ്റിക് ടീമായി. അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച 56 അംഗ അത്ലറ്റിക് ടീമില്‍ 20 പേരും മലയാളികളാണ്. 30 വനിതകളും 26 പുരുഷന്മാരുമാണ് ടീമിലുള്ളത്. ഇന്ത്യയിലെ ഏറ്റവും മികച്ച അത്ലറ്റുകളെല്ലാം ടീമില്‍ ഇടംനേടി. കഴിഞ്ഞ ദിവസം അവസാനിച്ച ഫെഡറേഷന് കപ്പിലെ പ്രകടനവും കൂടി കണക്കിലെടുത്താണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്്.
ടിന്റു ലൂക്ക(800 മീറ്റര്‍), കെ.ടി. ഇര്ഫാന്, (20 കിലോമീറ്റര്‍ നടത്തം), മയൂഖ ജോണി, എം.എ. പ്രജുഷ, ജോസഫ് ഏബ്രഹാം തുടങ്ങിയ പ്രമുഖര്‍ ടീമിലിടം നേടിയിട്ടുണ്ട്. നിലവിലെ കോച്ച് ബഹാദൂര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്്ഷന്‍ കമ്മിറ്റി യോഗത്തില്‍ ജി.എസ് രണ്‍ധാവ, ഷൈനി വില്‍സണ്‍, മേഴ്സിക്കുട്ടന്‍, ജെ. എസ്. സെയ്നി, രാധാകൃഷ്ണന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താരങ്ങളുടെ പ്രകടനം കണക്കിലെടുത്താണ് ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, മയൂഖ ജോണി, രഞ്ജിത് മഹേശ്വരി, ഷോട്ട്പുട്ട് താരം ഓംപ്രകാശ് സിംഗ് എന്നിവര്‍ക്കായി സെപ്റ്റംബര്‍ 15ന് പ്രത്യേക ട്രയല്‍സ് നടത്തുന്നുണ്ട്. മയൂഖ നേരത്തെ യോഗ്യത നേടിയിരുന്നെങ്കിലും ഫിറ്റ്നസ് തെളിയിക്കാനുള്ള അവസരമാണിത്. ഇന്ത്യന്‍ ടീമിന്റെ പരിശീലനം പാട്യാല ക്യാമ്പില്‍ നടക്കും. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാലു വരെ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലാണ് മത്സരം. 36 വിഭാഗങ്ങളിലായി 439 ഇവന്റുകളാണ് മത്സരത്തില്‍ ഉണ്ടാവുക.
ഇന്ത്യന്‍ ടീമിലെ മലയാളികള്‍
കുഞ്ഞുമുഹമ്മദ്(400 മീറ്റര്‍), കെ.ടി. ഇര്ഫാന്(20 കിലോമീറ്റര്‍ നടത്തം), സജീഷ് ജോസഫ്(800 മീറ്റര്‍), ജിതിന് പോള്‍, ജോസഫ് ജി. ഏബ്രഹാം(400 മീറ്റര്‍ ഹര്ഡിന്സ്), രഞ്ജിത് മഹേശ്വരി(ട്രിപ്പിള്‍ ജംപ്), ജിബിന്‍ സെബാ സ്റ്യന്‍, കെ. അരുണ്‍, ജിത്തു ബേബി(400 മീറ്റര്‍ റിലേ), ടിന്റു ലൂക്ക(800 മീറ്റര്‍), ഒ.പി. ജെയ്ഷ, സിനി എ. മാര്‍ക്കോസ്(1500 മീറ്റര്‍), പ്രീജ ശ്രീധരന്(5000, 10000), എം. എ പ്രജുഷ, മയൂഖ് ജോണി(ലോംഗ് ജംപ്, ട്രിപ്പിള്‍ ജംപ്), മെര്ളിന് കെ. ജോസഫ്, ഷാന്തിനി, എസ്. സിനി(100 മീറ്റര്‍ റിലേ), സി. ആര്യ, അഞ്ജു(400 മീറ്റര്‍ റിലേ), .
ഇന്ത്യന്‍ ടീമിലെ മറ്റംഗങ്ങള്‍
ആരോക്യ രാജീവ്(400 മീറ്റര്‍), ഖേത റാം, സുരേഷ്കുമാര്‍ പട്ടേല്‍(5000 മീറ്റര്‍), രാഹുല്‍കുമാര്‍ പാല്(10000 മീറ്റര്‍), നവീണ്കുമാര്(3000 മീറ്റര്‍ സ്റീപ്പിള്‍ ചേസ്), സിദ്ധാന്ത് തിങ്കലായ(110 മീറ്റര്‍ ഹര്‍ഡില്‍സ്), അര്‍പീന്ദര്‍ സിംഗ്(ട്രിപ്പിള്‍ ജംപ്), ഇന്ദ്രജിത് സിംഗ്, ഓംപ്രകാശ്(ഷോട്ട്പുട്ട്), വികാസ് ഗൌഡ(ഡിസ്കസ് ത്രോ), ചന്ദ്രോദയ നാരായണ്‍ സിംഗ്(ഹാമര്‍ ത്രോ), രജീന്ദര്‍ സിംഗ്(ജാവലിന്‍ ത്രോ), കെ. ഗണപതി(20 കിലോമീറ്റര്‍ നടത്തം), സന്ദീപ് കുമാര്‍, ബസന്ത് ബഹാദൂര്‍(50 കിലോമീറ്റര്‍ നടത്തം), സന്ദീപ്(400 മീറ്റര്‍ റിലേ),
ശാരദ നാരായണ്‍(100), ആഷ റോയി, ശ്രബാനി നന്ദ(200മീറ്റര്‍), എം.ആര്. പൂവമ്മ(400 മീറ്റര്‍), സുഷമ ദേവി(800 മീറ്റര്‍), ലളിത ബബ്ബാര്‍, സുധ സിംഗ്(3000 മീറ്റര്‍ സ്റീപ്പിള്‍ ചേസ്), അശ്വിനി അക്കുഞ്ജി(400 മീറ്റര്‍ ഹര്‍ഡില്‍സ്), സഹനകുമാരി(ഹൈജംപ്), സീമ പൂനിയ, കൃഷ്ണ പൂനിയ(ഡിസ്കസ് ത്രോ), മഞ്ജു ബാല(ഹാമര്‍ ത്രോ), അനു റാണി(ജാവലിന്‍), സുഷമ സിന്‍ഹ റോയി, സ്വപ്ന ബര്മന്(ഹെപ്റ്റാത്തലന്‍), കുഷ്ബീര്‍ കൌര്‍(20 കിലോമീറ്റര്‍ നടത്തം), ശര്‍ബാനി നന്ദ, ആഷ റോയി, ജ്യോതി(100 മീറ്റര്‍ റിലേ), പ്രിയങ്ക പന്‍വര്‍, ദേവശ്രീ മജുംദാര്‍, മന്ദീപ് കൌര്‍.