അര്‍ജുന പട്ടികയില്‍ മാറ്റമില്ല
Wednesday, August 20, 2014 11:28 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: കേരളതാരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് വാരിക്കോരി നല്‍കിയെന്ന ഹോക്കി ഇന്ത്യയുടെ പരാതി പുരസ്കാര നിര്‍ണയ സമിതി തള്ളി. ഹോക്കി ഇന്ത്യ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് ഇന്നലെ ചേര്‍ന്ന അവാര്‍ഡ് നിര്‍ണയ സമിതിയുടെ യോഗം വിലയിരുത്തി. ഇതോടെ കേരളതാരങ്ങള്‍ക്കു ശിപാര്‍ശ ചെയ്ത അവാര്‍ഡുകള്‍ ഉറപ്പായി. ഹോക്കി ഇന്ത്യ ജനറല്‍ സെക്രട്ടറി നരീന്ദ്ര ബത്രയാണ് കേരള താരങ്ങള്‍ക്ക് അര്‍ജുന ശിപാര്‍ശ ലഭിച്ചതിനെ ചോദ്യംചെയ്തു കായിക മന്ത്രാലയത്തിനു കത്തയച്ചത്.

എന്നാല്‍, ബത്രയുടെ ആരോപണങ്ങളെ കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള സമിതി അപ്പാടെ തള്ളിക്കളയുകയായിരുന്നു. ഒരു മണിക്കൂര്‍ നീണ്ട യോഗത്തിനുശേഷം അവാര്‍ഡ് നിര്‍ണയ സമിതി അംഗവും സായ് ഡയറക്ടറുമായി ജിജി തോംസണും ശിപാര്‍ശ പട്ടികയില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്നു വ്യക്തമാക്കി.


അത്ലറ്റിക്സ് താരമായ ടിന്റു ലൂക്ക, വോളിബോള്‍ താരം ടോം ജോസഫ്്, ബാസ്കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ്, തുഴച്ചില്‍ താരം സജി തോമസ്, ബാഡ്മിന്റണ്‍ താരം വി.ദിജു എന്നിവരാണ് അര്‍ജുന പുരസ്കാരം നേടിയ മലയാളികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.