നെയ്മറിന്റെ തലച്ചോറിനും സൂപ്പര്‍ വേഗം
നെയ്മറിന്റെ തലച്ചോറിനും സൂപ്പര്‍ വേഗം
Saturday, July 26, 2014 11:34 PM IST
ടോക്കിയോ: മത്സരത്തിനിടെ ഒരു നീക്കം തീരുമാനിക്കാനുള്ള ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറിന്റെ അസാമാന്യ കഴിവിനു പിന്നില്‍ അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനമാണെന്നു പഠന റിപ്പോര്‍ട്ട്. ജപ്പാനിലെ ഒരു സംഘം ന്യൂറോളജിസ്റുകളാണ് നെയ്മറിന്റെ തലച്ചോറിന്റെ ഈ കഴിവ് കണ്െടത്തിയത്. മറ്റു കളിക്കാരെക്കാള്‍ 10 ശതമാനം കുറവു തലച്ചോറിന്റെ പ്രവര്‍ത്തനം മതി നെയ്മറിന് തീരുമാനമെടുക്കാന്‍. ഇതാണ് നെയ്മറിന്റെ ചടുലമായ നീക്കങ്ങള്‍ക്കു പിന്നില്‍.

ഏഷ്യയിലെ ഏറ്റവും മികച്ച ന്യൂറോളജിസ്റുകളില്‍ ഒരാളായ എയ്ചി നായ്തോയാണ് ഗവേഷണ സംഘത്തിന്റെ തലവന്‍. നെയ്മറിന്റെ ഈ പ്രത്യേകതയ്ക്കു പിന്നില്‍ ജനിതകമായ കാരണങ്ങളാണുള്ളത്. ആ പ്രത്യേക കഴിവിനെ പ്രോത്സാഹിപ്പിക്കുന്ന പരിശീലനവും അദ്ദേഹത്തിനു ലഭിച്ചു. അതാണ് അദ്ദേഹത്തിന്റെ പ്രതിഭയെ മികച്ചതാക്കിയതെന്നും സ്വിസ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


ക്രിസ്റ്യാനോ റൊണാള്‍ ഡോയുടെയും മെസിയുടെ യും തലച്ചോര്‍ പരിശോധി ച്ചാലും ഇത്തര ത്തിലുള്ള പ്രത്യേകത കാണാന്‍ സാധി ച്ചേക്കാമെ ന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജപ്പാനിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജിയാണ് ഗവേഷണം സംഘടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.