ഹോക്കി: ഇന്ത്യ ജയത്തോടെ തുടങ്ങി
Saturday, July 26, 2014 11:33 PM IST
ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ വെയില്‍സിനെ 3-1ന് പരാജയപ്പെടുത്തി. റാങ്കിംഗില്‍ വളരെ പിന്നിലുള്ള വെയില്‍സിനെതിരെ ഇന്ത്യയുടെ ആദ്യ പകുതിയിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 20ാം മിനിറ്റില്‍ വി.ആര്‍. രഘുനാഥ് പെനാല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ മൂന്നു മിനിറ്റുകള്‍ക്കു ശേഷം ആന്‍ഡ്രു കോര്‍ണിക്കിലൂടെ വെയില്‍സ് സമനില പിടിച്ചു. ഇന്ത്യയെ 1-1ന് പിടിച്ചുനിര്‍ത്തിക്കൊണ്ട് വെയില്‍സ് ഒന്നാം പകുതി അവസാനിപ്പിച്ചു.


രണ്ടാം പകുതിയില്‍ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തു. 42ാം മിനിറ്റില്‍ ആര്‍. സിംഗ് ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 47ാം മിനിറ്റില്‍ ഗുര്‍വീന്ദര്‍ സിംഗ് ചന്‍ഡിയിലൂടെ ഇന്ത്യ മൂന്നാം ഗോളും നേടി. ഗ്രൂപ്പ് എയില്‍ ഇന്ത്യക്കും വെയില്‍സിനും പുറമെ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ, സ്കോട്ലന്‍ഡ് എന്നിവരാണുള്ളത്്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.