കാള്‍ ലൂയിസ് ഇന്ത്യയിലേക്ക്
Friday, April 25, 2014 10:58 PM IST
ബാംഗളൂര്‍: അമേരിക്കയുടെ ഇതിഹാസ അത്ലറ്റ് കാള്‍ ലൂയിസ് ഇന്ത്യയിലെത്തുന്നു. ടിസിഎസ് ബാംഗളൂരില്‍ സംഘടിപ്പിക്കുന്ന 10000 മീറ്റര്‍ ഓട്ടത്തിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് കാള്‍ ലൂയിസ് വരുന്നത്.

ബാംഗളൂര്‍ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ മേയ് 18നാണു മത്സരം. ലോകോത്തര കായികതാരങ്ങളായ ലിന്‍ഫോര്‍ഡ് ക്രിസ്റ്റി, ഡൊണോവന്‍ ബെയ്ലി, മൈക്കിള്‍ ജാക്സണ്‍, മൈക് പവല്‍, കപില്‍ ദേവ്, വിജയ് അമൃത് രാജ് തുടങ്ങിയവരും ലോക 10ഗ ബാംഗളൂര്‍ 2014-ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. ഒമ്പത് ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കിയ കാള്‍ലൂയിസ് സ്പ്രിന്റ് ഇനങ്ങള്‍ക്കു പുറമേ ലോംഗ് ജംപിലും സ്വര്‍ണം നേടി. ഇന്ത്യയില്‍ വരുന്നതില്‍ തനിക്കു വളരെയധികം സന്തോഷമുണ്െടന്ന് കാള്‍ ലൂയിസ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.