ആന്‍സിലോട്ടിയെ നോട്ടമിട്ടു മാഞ്ചസ്റര്‍ യുണൈറ്റഡ്
ആന്‍സിലോട്ടിയെ നോട്ടമിട്ടു മാഞ്ചസ്റര്‍ യുണൈറ്റഡ്
Thursday, April 24, 2014 10:52 PM IST
ലണ്ടന്‍: പുറത്താക്കപ്പെട്ട ഡേവിഡ് മോയസിനു പകരം ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ മാനേജര്‍ സ്ഥാനത്തേക്ക് കാര്‍ലോസ് ആന്‍സിലോട്ടിയെ പരിഗണിക്കുന്നെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സ്പാനിഷ് ക്ളബ് റയല്‍ മാഡ്രിഡിന്റെ പരിശീലകനാണ് ഇറ്റലിക്കാരനായ ആന്‍സിലോട്ടി. ഹോളണ്ടിന്റെ പരിശീലകന്‍ വാന്‍ ഗാലിന്റെ പേരാണ് ആദ്യം ഉയര്‍ന്നു കേട്ടത്. യുണൈറ്റഡിന്റെ മുന്‍ മാനേജര്‍ സര്‍ അലക്സ് ഫെര്‍ഗൂസന്റെ അഭിപ്രായവും പരിഗണിച്ചശേഷമേ ക്ളബ് അന്തിമ തീരുമാനമെടുക്കൂ.

ഫെര്‍ഗൂസന്റെ തീരുമാനപ്രകാരമായിരുന്നു മോയസ് യുണൈറ്റഡിന്റെ മാനേജര്‍ സ്ഥാനത്തെത്തിയത്. നിലവില്‍ ക്ളബിന്റെ ഡയറക്ടറാണ് ഫെര്‍ഗി. മോയസിനു പകരം മുന്‍ താരവും ടീമിലെ സീനിയര്‍ അംഗവുമായ റയാന്‍ ഗിഗ്സാണ് നിലവില്‍ ടീമിന്റെ പരിശീലകന്‍. പുതിയ ദൌത്യം ഏറ്റെടുത്തശേഷം ഗിഗ്സ് വെള്ളിയാഴ്ച മധ്യമങ്ങളെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോള്‍ സ്കോള്‍സാണ് ഗിഗ്സിന്റെ സഹ പരിശീലകന്‍. 1993 മുതല്‍ 2011വരെ യുണൈറ്റഡിന്റെ താരമായിരുന്നു മുന്‍ ഇംഗ്ളണ്ട് താരംകൂടിയായ സ്കോള്‍സ്. 2012ല്‍ വീണ്ടും ഓള്‍ഡ് ട്രാഫോഡില്‍ തിരിച്ചെത്തിയ സ്കോള്‍സ് കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. നിക്കി ബട്ട്, ഫില്‍ നെവില്ലെയും പരിശീലക സംഘത്തിലുണ്ട്.


മുന്‍ ചെല്‍സി പരിശീലകനായ ആന്‍സിലോട്ടി കഴിഞ്ഞ വര്‍ഷമാണ് റയലിന്റെ പരിശീലകനായത്. മൂന്നു വര്‍ഷത്തേക്കാണ് റയല്‍ മാഡ്രിഡുമായുള്ള കരാര്‍. മുന്‍ ഹോളണ്ട് സ്ട്രൈക്കറായ ബ്രയാന്‍ റോയിയേയും യുണൈറ്റഡ് പരിഗണിക്കുന്നുണ്െടന്ന് ഡെയ്ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

പെപ് ഗ്വാര്‍ഡിയോള, ഹൊസെ മൌറീഞ്ഞോ തുടങ്ങിയ വമ്പന്മാരെ ക്ളബിന്റെ തലപ്പത്തെത്തിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകന്‍ ഡീഗോ സിമോണും പരിഗണനയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.