മലിംഗ ലങ്കന്‍ ട്വന്റി-20 നായകന്‍
Thursday, April 24, 2014 10:57 PM IST
കൊളംബോ: പേസ് ബൌളര്‍ ലസിത് മലിംഗയെ ശ്രീലങ്കയുടെ ട്വന്റി-20 ടീം ക്യാപ്റ്റനായി തെരഞ്ഞെടുത്തു. 2015 വരെയാണ് നിയമനം. ട്വന്റി-20 ലോകകപ്പില്‍ നായകനായിരുന്ന ദിനേശ് ചന്‍ഡിമലില്‍ നിന്നാണ് മലിംഗ ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കുന്നത്. ലോകകപ്പ് സെമിയിലും ഫൈനലിലും മലിംഗയാണ് ശ്രീലങ്കയെ നയിച്ചത്. ലഹിരു തിരിമന്നെയാണ് വൈസ്ക്യാപ്റ്റന്‍. എയ്ജലൊ മാത്യൂസാണ് ഏകദിന ടീം നായകന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.