ഫ്രഞ്ച് കപ്പ് പിഎസ്ജിക്ക്
ഫ്രഞ്ച് കപ്പ് പിഎസ്ജിക്ക്
Monday, April 21, 2014 11:43 PM IST
പാരീസ്: പാരീ സെന്‍ ജെര്‍മയിന് ഫ്രഞ്ച് കപ്പ്. നാലാം തവണയാണ് പിഎസ്ജി ചാമ്പ്യന്മാരാകുന്നത്. ഫൈനലില്‍ ലിയോണിനെ സ്വന്തം ഗ്രൌണ്ടില്‍വച്ച് 2-1 കീഴടക്കിയാണ് അവര്‍ കപ്പുയര്‍ത്തയത്്. ഉറുഗ്വെന്‍ സ്ട്രൈക്കര്‍ എഡിസണ്‍ കവാനി (4, 32- പെനാല്‍റ്റി) യുടെ ഇരട്ട ഗോളുകളാണ് ചാമ്പ്യന്മാരുടെ വിജയത്തിനു കാരണമായത്. കഴിഞ്ഞയാഴ്ച നടന്ന ലീഗ് മത്സരത്തില്‍ ലിയോണ്‍ പിഎസ്ജിയെ 1-0ന് പരാജയപ്പെടുത്തിയിരുന്നു. ലീഗിലേറ്റ പരാജയത്തിനുള്ള മധുരപ്രതികാരം കൂയിയായിരുന്നു പിഎസ്ജിക്ക് ഇത്.


സൂപ്പര്‍ താരം സ്ളാട്ടന്‍ ഇബ്രാഹിമോവിച്ചിനെ കൂടാതെ ഇറങ്ങിയ പിഎസ്ജിയെ മത്സരത്തിന്റെ നാലാം മിനിറ്റില്‍ കവാനി മുന്നിലെത്തിച്ചു. 32-ാം മിനിറ്റില്‍ കവാനി ഒരിക്കല്‍ക്കൂടി പെനാല്‍റ്റിയിലൂടെ ലിയോണിന്റെ വല കുലുക്കി. രണ്ടാം പകുതിയില്‍ 56ാം മിനിറ്റില്‍ ലിയോണിന്റെ അലക്സാണ്ടര്‍ ലകാസെറ്റ് ഒരു ഗോള്‍ മടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.