ജോഷ്നയ്ക്കു കിരീടം
Monday, April 21, 2014 11:42 PM IST
റിച്ച്മണ്ട്: റിച്ച്മണ്ട് ഓപ്പണ്‍ സക്വാഷ് ടൂര്‍ണമെന്റിലെ ആദ്യ കിരീടം ഇന്ത്യയുടെ സ്ക്വാഷ് താരം ജോസ്ന ചിന്നപ്പയ്ക്ക്. ഫൈനലില്‍ ഓസ്ട്രേലിയയുടെ റേച്ചല്‍ഡ ഗ്രിന്‍ഹാമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ആദ്യ റിച്ച്മണ്ട് കിരീടം ചൂടിയത്. സ്കോര്‍ 11-9, 11-5, 11-8. ലോക റാങ്കിംഗില്‍ 21 സ്ഥാനത്തുള്ള ചിന്നപ്പ പതിനാറാം റാങ്കിലുള്ള ഗ്രിന്‍ഹാമിനെതിരെ നേടുന്ന ആദ്യ ജയമാണിത്. ഇരുവരും ആറു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ചിന്നപ്പയുടെ ഒമ്പതാം വുമന്‍സ് സ്ക്വാഷ് അസോസിയേഷന്‍ ടൂര്‍ കിരീടമാണിത്. കഴിഞ്ഞയാഴ്ച ടെക്സസ് ഓപ്പണില്‍ ഗ്രിന്‍ഹാമിനോടേറ്റ പരാജയത്തിനു ചിന്നപ്പയുടെ മധുരപ്രതികാരം വീട്ടലായിരുന്നു ഈ ജയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.