ഡ്രീം ഇലവനില്‍ നെയ്മര്‍ ഇല്ല
ഡ്രീം ഇലവനില്‍ നെയ്മര്‍ ഇല്ല
Monday, April 21, 2014 11:41 PM IST
ലണ്ടന്‍: ലോകകപ്പിനു മുന്നോടിയായി ലോകപ്രശസ്ത ഫുട്ബോള്‍ വെബ്സൈറ്റായ ഇഎസ്പിഎന്‍ സോക്കര്‍നെറ്റ് നടത്തിയ ഓണ്‍ ലൈന്‍ പോളിലൂടെ അള്‍ട്ടിമേറ്റ് ഇലവനെ തെരഞ്ഞെടുത്തു. ഡ്രീം ടീമില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്കു സ്ഥാനമില്ല.

അര്‍ജന്റീനയുടെ ലയണല്‍ മെസിയും സെര്‍ജി അഗ്യൂറോയും ടീമില്‍ ഇടം നേടി. പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്യാനോ റൊണാള്‍ഡോയും സ്ട്രൈക്കറുടെ റോളിലുണ്ട്. മധ്യനിരയില്‍ കളിമെനയാനെത്തുന്നത് സ്പാനിഷ് താരം ആന്ദ്രെ ഇനിയസ്റയും ജര്‍മനിയുടെ ബാസ്റിന്‍ ഷ്വെന്‍സ്റീഗറും ഐവറി കോസ്റ്റിന്റെ യായ ടുറേയുമാണ്. പ്രതിരോധനിരയില്‍ രണ്ട് ബ്രസീല്‍ താരങ്ങളുണ്ട്. ലെഫ്റ്റ്ബാക്കായി മാഴ്സെലോയും സെന്റര്‍ബാക്കായി തിയാഗോ സില്‍വയുമെത്തും. സ്പെയിനിന്റെ സെര്‍ജി റാമോസ് മറ്റൊരു സെന്റര്‍ബാക്കും ജര്‍മനിയുടെ ഫിലിപ് ലാം റൈറ്റ്ബാക്കുമാണ്.


സ്ട്രൈക്കര്‍മാരെ കണ്െടത്തുന്നതിനുള്ള വോട്ടെടുപ്പില്‍ 77 ശതമാനം പേര്‍ ക്രിസ്റ്യാനോ റൊണാള്‍ഡോയ്ക്ക് വോട്ട് ചെയ്തു. മെസിക്ക് 65 ശതമാനവും സൂയിസ് സുവാരസിന് 20 ശതമാനവും വോട്ടു ലഭിച്ചു നെയ്മര്‍ക്ക് 10 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. മധ്യനിരയിലേക്ക് ഇനിയസ്റ്റയ്ക്ക് 52 ശതമാനം വോട്ടാണ് ലഭിച്ചത്. ടുറേയ്ക്ക് 36 ശതമാനവും. പ്രതിരോധനിരയില്‍ ഷ്വെന്‍സ്റ്റീഗര്‍ക്ക് 48 ശതമാനം വോട്ട് ലഭിച്ചു. പ്രതിരോധത്തില്‍ പിഎസ്ജിയുടെ തിയാഗോ സില്‍വയ്ക്ക് 63 ശതമാനം വോട്ട് ലഭിച്ചു. ഗോള്‍ കീപ്പര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ജര്‍മനിയുടെ നൂവറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.