ലോകകപ്പിനും ചൈനീസ് വ്യാജന്‍
ലോകകപ്പിനും ചൈനീസ് വ്യാജന്‍
Saturday, April 19, 2014 12:17 AM IST
ബെയ്ജിംഗ്: ഡ്യൂപ്ളിക്കേറ്റുകള്‍ക്ക് ഏറെ പ്രശസ്തമായ സ്ഥലമാണല്ലോ ചൈന. ഇപ്പോഴിതാ ഫിഫ ലോകകപ്പിനു വ്യാജന്‍ ഉണ്ടാക്കിയിരിക്കുന്നു. ലോകവിപണിയില്‍ സകല മേഖലകളും കൈയടക്കിയ ചൈനീസ് വ്യാജന്മാരുടെ വിപണി ലോകകപ്പ് ട്രോഫിയെ വെല്ലുന്ന വ്യാജന്‍ ട്രോഫികളാണ് ചൈനയില്‍ ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം ഫിഫ വേള്‍ഡ് കപ്പിന്റെ മാതൃകയിലുള്ള ആയിരത്തിലധികം ട്രോഫികള്‍ സിംഗ്ജിയാംഗ് പ്രവിശ്യയില്‍നിന്നു ചൈനീസ് കസ്റംസ് കണ്െടടുത്തു. ഇതോടെയാണ് രാജ്യത്ത് പ്രചരിച്ചുകൊണ്ടിരിക്കുന്ന ലോകകപ്പ് വ്യാജന്മാരെക്കുറിച്ച് അധികൃതര്‍ക്കു വിവരം ലഭിച്ചത്.

കസ്റംസ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യിവുവിലുള്ള ഗോഡൌണില്‍നിന്ന് 1,020 ട്രോഫികള്‍ കണ്െടടുത്തത്. ഒര്‍ജിനില്‍ ട്രോഫിയെ വെല്ലുംവിധമാണ് വ്യാജ ട്രോഫികള്‍ നിര്‍മിച്ചിരിക്കുന്നതെന്നും ഇതു ലിബിയയിലേക്കു കടത്താനായി സൂക്ഷിച്ചിരുന്നതാണെന്നും കസ്റംസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാസം സിയാമെന്‍ ജില്ലയില്‍നിന്നും ആയിരത്തിലധികം വ്യാജ വേള്‍ഡ്കപ്പ് ട്രോഫികള്‍ പിടിച്ചെടുത്തിരുന്നു. ഫുട്ബോള്‍ വേള്‍ഡ്കപ്പ് ആസന്നമായിരിക്കുന്ന ഈ വേളയില്‍ ലോകരാജ്യങ്ങളില്‍ വ്യാപകമായി വിറ്റഴിക്കാനാണ് വ്യാജ ട്രോഫികളുടെ നിര്‍മാണമെന്നും ഇതു ചൈനയില്‍ വ്യാപകമായി നടക്കുന്നുണ്െടന്നും ചൈനയിലെത്തന്നെ ഒരു വെബ്സൈറ്റില്‍ വാര്‍ത്ത വന്നിരുന്നു. എന്തായാലും ലോകകപ്പ് ഇതുവരെ കാണാന്‍പോലും കിട്ടാത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വ്യാജന്‍ വാങ്ങിച്ച് ഷോകേസില്‍വയ്ക്കാമെന്നാണ് ഇപ്പോള്‍ പിന്നാമ്പുറ സംസാരം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.