Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Sports News |
നദാല്‍-ജോക്കോവിച്ച് ഫൈനല്‍
Inform Friends Click here for detailed news of all items Print this Page
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ലോക രണ്ടാം റാങ്ക് സ്പെയിനിന്റെ റാഫേല്‍ നദാലിനെ നേരിടും. ജോക്കോവിച്ച് സെമിയില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്റിങ്കയെ തോല്‍പിച്ച് ഫൈനലിലെത്തിയപ്പോള്‍ നദാല്‍ ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗസ്കെറ്റിനെ മറികടന്ന് കലാശപ്പോരാട്ടത്തിനു യോഗ്യത നേടി.

നാലു മണിക്കൂറിലേറെ സമയം നീണ്ടുനിന്ന മത്സരത്തിലാണ് ജോക്കോവിച്ചിന് വാവ്റിങ്കയെ കീഴടക്കാന്‍ കഴിഞ്ഞത്. പോരാട്ടം അഞ്ചു സെറ്റ് നീണ്ടു. സ്കോര്‍: 2-6, 7-6, 3-6, 6-3, 6-4. ഇരുവരും ഒപ്പത്തിനൊപ്പം പോരാടിയ മത്സരം ആവേശകരമായി. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ വാവ്റിങ്കയ്ക്ക് രണ്ടാം സെറ്റില്‍ അടിപതറി. ടൈബ്രേക്കറിലേക്കു നീങ്ങിയ രണ്ടാം സെറ്റ് ലോക ഒന്നാം നമ്പര്‍ താരം സ്വന്തമാക്കി. എന്നാല്‍, മൂന്നാം സെറ്റ് വാവ്റിങ്ക തിരിച്ചുപിടിച്ചതോടെ മത്സരത്തിനു മൂര്‍ച്ചയേറി. നിര്‍ണായകമായ നാലാം സെറ്റില്‍ വാവ്റിങ്കയെ അനായാസം കീഴടക്കി ജോക്കോവിച്ച് ശക്തമായി തിരിച്ചെത്തി. വിജയിയെ നിര്‍ണയിക്കുന്നതിനുള്ള അഞ്ചാം സെറ്റ് ജോക്കോവിച്ച് കൈപ്പിടിയിലൊതുക്കി. അഞ്ചാം സെറ്റിലെ മൂന്നാം ഗെയിം 21 മിനിറ്റ് നീണ്ടു. തുടര്‍ച്ചയായ നാലാം തവണ യുഎസ് ഓപ്പണ്‍ ഫൈനലില്‍ കടന്ന ജോക്കോവിച്ചിന്റെ പന്ത്രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണ് ഇന്നു നടക്കുന്നത്. ജോക്കോവിച്ച് 38 വിന്നേഴ്സാണ് നേടിയത്. എന്നാല്‍, 46 അണ്‍ഫോഴ്സ്ഡ് എററുകള്‍ വരുത്തി.

അനായാസ ജയത്തോടെയാണു നദാലിന്റെ ഫൈനലിലേക്കുള്ള പ്രവേശനം. എതിരാളി റിച്ചാര്‍ഡ് ഗസ്കെറ്റിനെ മറികടക്കാന്‍ മൂന്നു സെറ്റ് മാത്രമേ നദാലിനു വേണ്ടിവന്നുള്ളു. സ്കോര്‍: 6-4, 7-6, 6-2. നദാലിന്റെ ഫൈനലിലേക്കുള്ള പ്രയാണത്തില്‍ ഒരിക്കല്‍ മാത്രമേ മത്സരം നാലു സെറ്റിലേക്കു കടന്നിട്ടുള്ളു. ഗസ്കെറ്റിന്റെ സര്‍വ് ബ്രേക്ക് ചെയ്തു കൊണ്ടാണ് നദാല്‍ തുടങ്ങിയത്. എന്നാല്‍, നദാലിന്റെ സര്‍വ് ബ്രേക്ക് ചെയ്തുകൊണ്ട് ഫ്രഞ്ച് താരം തിരിച്ചടിച്ചു.

89 ഗെയിമുകള്‍ക്കു ശേഷം ആദ്യമായാണ് നദാലിനെ ബ്രേക്ക് ചെയ്യാന്‍ എതിരാളിക്കു കഴിഞ്ഞത്. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷത്തെ യുഎസ് ഓപ്പണ്‍ നദാലിനു നഷ്ടമായിരുന്നു. പരിക്കില്‍നിന്നു മുക്തനായി തിരിച്ചെത്തിയ സ്പാനിഷ് താരം ഹാര്‍ഡ് കോര്‍ട്ടില്‍ നടന്ന 21 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല. നദാല്‍ 35 വിന്നേഴ്സ് പായിച്ചപ്പോള്‍ 26 എണ്ണം ഗസ്കെറ്റും പായിച്ചു. 24 അണ്‍ഫോഴ്സ്ഡ് എററുകളാണ് നദാല്‍ വരുത്തിയത്.

യുഎസ് ഓപ്പണില്‍ നാലു വര്‍ഷത്തിനിടെ നദാലും ജോക്കോവിച്ചും മൂന്നാം ഫൈനലിലാണ് മാറ്റുരയ്ക്കുന്നത്. ഇതില്‍ 2010ല്‍ നദാല്‍ കിരീടം നേടിയപ്പോള്‍ 2011ലെ കിരീടം ജോക്കോവിച്ചിനായിരുന്നു. ഇരുവരും 36 തവണ ഏറ്റുമുട്ടിയപ്പോള്‍ 21 വിജയങ്ങള്‍ നദാലിനൊപ്പവും 15 എണ്ണം ജോക്കോവിച്ചിനൊപ്പവും നിന്നു. നദാല്‍ പന്ത്രണ്ട് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളില്‍ മുത്തമിട്ടപ്പോള്‍ ആറ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ ജോക്കോവിച്ചിനുണ്ട്. ഇന്നാണു ഫൈനല്‍.


ദേശീയ സ്കൂൾ ജൂണിയർ മീറ്റ്; ഇരട്ടസ്വർണം
സംഭ​വം പൊ​ളി​ച്ചൂ​ട്ടാ; പ​ക്ഷേ, പ​ച്ച​വെ​ള്ളം കിട്ടി​ല്ല
ഐപിഎൽ 10-ാം സീസൺ ; ലേ​ല​ത്തി​ല്‍ ഇം​ഗ്ലീ​ഷ് മു​ന്നേ​റ്റം
ഷാ​ഹി​ദ് അ​ഫ്രീ​ദി വി​ര​മി​ച്ചു
ബേ​സി​ലി​ന് 85 ലക്ഷവുമായി ഗു​ജ​റാ​ത്ത് ല​യ​ണ്‍സ്
ബാഴ്സയെ മെ​സി ര​ക്ഷി​ച്ചു
ബാസ്കറ്റ്: കേ​​​ര​​​ള​​​വ​​​ര്‍മ​​​യും സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സും ജേ​​​താ​​​ക്ക​​​ള്‍
ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ്: മാഞ്ച. സി​​​റ്റി, അ​​​ത്‌​​​ല​​​റ്റി​​​ക്കോ ക​​​ള​​​ത്തി​​​ൽ
എ​ഫ്എ ക​പ്പ്: മാഞ്ച. ​യു​ണൈ​റ്റ​ഡ് - ചെൽസി ക്വാ​ര്‍ട്ട​ര്‍ പോര്
ഐ ലീഗ്: ഈ​സ്റ്റ് ബം​ഗാ​ളി​നെ ഞെ​ട്ടി​ച്ച് ഐ​സോ​ള്‍
തി​​​രി​​​ച്ചു​​​വ​​​ര​​​വ് ആ​​​ഘോ​​​ഷ​​​മാ​​​ക്കി ഗാരെത് ബെ​​​യ്‌ൽ
ശ്രേ​​​യ​​​സ് അ​​​യ്യ​​​റിന്‍റെ കരുത്തിൽ ഇന്ത്യ എയ്ക്ക് സമനില
ഇനി ജൂണിയർ പോര്
ധോ​​​ണി പു​​​റ​​​ത്ത്; സ്മി​​​ത്ത് നാ​​​യ​​​ക​​​ന്‍
ഓ​​​സീ​​​സി​​​നു തോ​​​ല്‍വി
ഐ​​​പി​​​എല്‍ താ​​​ര​​​ലേ​​​ലം ഇ​​​ന്ന്
പാ​​​ക്കി​​​സ്ഥാ​​​നെ കീ​​​ഴ​​​ട​​​ക്കി ഇ​​​ന്ത്യ​​​ന്‍ വ​​​നി​​​ത​​​ക​​​ള്‍ ഫൈ​​​ന​​​ലി​​​ല്‍
ക​മാ​ലി​നെ ഞെ​ട്ടി​ച്ച് ജ​പ്പാ​ന്‍ ‘പ​യ്യ​ന്‍’
കു​​​ഷ്ബീ​​​ര്‍ കൗ​​​റി​​​നെ എ​​​എ​​​ഫ്‌​​​ഐ പു​​​റ​​​ത്താ​​​ക്കി
ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കു ജ​​​യം
കെ​യ്ൻ ട്രി​ക്കി​ൽ ടോ​ട്ട​ന​ത്തി​നു ജ​യം
ഐ ​ലീ​ഗ്: ച​ര്‍ച്ചി​ലി​നു തോ​ല്‍വി
താ​ര​ക്ക​ച്ചവടം നാ​ളെ
ബാ​റ്റിം​ഗ് ക​രു​ത്ത​റി​യി​ച്ച് ഓ​സീ​സ്
ബാ​സ്ക​റ്റ്ബോ​ൾ ടീ​മി​ന് ഉജ്വല സ്വീ​ക​ര​ണം
കോ​ഹ്‌​ലി​യെ മാ​റ്റി​മ​റി​ച്ച പു​സ്ത​കം ഇ​താ​...
അ​ത്‌​ല​റ്റി​ക്കോ​യ്ക്കു വ​മ്പ​ന്‍ ജ​യം
മൂ​ന്നു വ​നി​താ താ​ര​ങ്ങ​ള്‍ സൗ​ത്ത് സോ​ണ്‍ ടീ​മു​ക​ളി​ല്‍
ശ്രേ​യ​സ് അ​യ്യ​രെ മെ​രു​ക്കാ​ന്‍ ഓ​സീ​സ് താ​ര​ങ്ങ​ളു​ടെ സ്ലെ​ഡ്ജിം​ഗ്
മ​ര​ണ​ഗ്രൂ​പ്പി​ല്‍ ഭ​യ​മി​ല്ല: ഉ​സ്മാ​ന്‍
അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫു​ട്ബോ​ൾ: കാ​ലി​ക്ക​ട്ടിന് കിരീടം
ഓ​ള്‍ഡ് ട്രാ​ഫോ​ഡി​ല്‍ ഇ​ബ്ര മാ​ജി​ക്
പാലാ സെന്‍റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് ഓവറോൾ ചാന്പ്യന്മാർ
ഓ​സ്‌​ട്രേ​ലി​യ​യ​്ക്കു കൂ​റ്റ​ന്‍ സ്‌​കോ​ര്‍
ഓ​സ്‌​ട്രേ​ലി​യ​യെ പ​റ​ത്തി ല​ങ്ക
ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു കൂ​റ്റ​ന്‍ ജ​യം
സി​ന്ധു അ​ഞ്ചാ​മ​ത്
അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ചാ​മ്പ്യൻ​ഷിപ്പ്​ 19 മുതൽ
മ​ഹാ​രാഷ്‌ട്ര​യി​ലും ഗ്രാ​മം ദ​ത്തെ​ടു​ത്ത് സ​ച്ചി​ന്‍
അ​ഞ്ച​ടി​യി​ല്‍ ആ​റാ​ടി ബ​യേ​ണ്‍
നാപ്പോളിയെ വിളിച്ചുവരുത്തി റ​​​യ​​​ൽ ത​​​ക​​​ർ​​​ത്തു
ക​രാ​ർ ക​ളി​യി​ൽ ചാ​ക​ര തേ​ടി ബി​സി​സി​ഐ
കേ​ര​ളം ഇന്നു ഗു​ജ​റാ​ത്തി​ലേ​ക്ക്
സി​ജോ​മോ​ന് ആ​റു വി​ക്ക​റ്റ്; ഇ​ന്ത്യ- ഇം​ഗ്ല​ണ്ട് മ​ത്സ​രം സ​മ​നി​ല
ക​ങ്കാ​രു​ക്ക​ള്‍ക്ക് ഇന്ന് ആ​ദ്യ പ​രീ​ക്ഷ​ണം
കാ​​​ലി​​​ക്ക​​​ട്ട് ഫൈ​​​ന​​​ലി​​​ൽ
കേ​ര​ള​ത്തി​നു സ്വ​ര്‍ണം
നെ​സ്റ്റ കാ​ര്‍ട്ട​ര്‍ അ​പ്പീ​ല്‍ ന​ല്‍കി
ര​ണ്ടാം കി​രീ​ടം തേ​ടി വി​ജേ​ന്ദ​ര്‍ സിംഗ്
ബർത്ത് ഡേ എയ്ഞ്ചൽ; ബാഴ്സയ്ക്കു തോൽവി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.