Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Sports News |
വാന്‍പേഴ്സി ട്രിക്കില്‍ യുണൈറ്റഡിനു 20-ാം കിരീടം
Inform Friends Click here for detailed news of all items Print this Page
ലണ്ടന്‍: റോബിന്‍ വാന്‍പേഴ്സിയുടെ ഹാട്രിക്കിലൂടെ ആസ്റണ്‍ വില്ലയെ 3-0 നു കീഴടക്കി മാഞ്ചസ്റര്‍ യുണൈറ്റഡ് ഇംഗ്ളീഷ് പ്രമീയര്‍ ലീഗ് കിരീടം ഉറപ്പിച്ചു. യുണൈറ്റഡിന്റെ 20-ാം പ്രീമിയര്‍ ലീഗ് കിരീടമാണിത്. കിരീട പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റര്‍ സിറ്റി കഴിഞ്ഞ ദിവസം ടോട്ടനത്തിനോട് തോറ്റതോടെ, ആസ്റര്‍ വില്ലയ്ക്കെതിരേ വിജയിച്ചാല്‍ കിരീടം ഉറപ്പാക്കാം എന്ന നിലയിലായിരുന്നു യുണൈറ്റഡ് ഇറങ്ങിയത്. ലീഗില്‍ യുണൈറ്റഡിന് നാലു മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. 34 മത്സരങ്ങളില്‍ നിന്ന് 84 പോയിന്റാണ് മാഞ്ചസ്റര്‍ യുണൈറ്റഡിനുള്ളത്. 33 മത്സരങ്ങളില്‍ നിന്ന് 68 പോയിന്റാണ് മാഞ്ചസ്റര്‍ സിറ്റിയുടെ സമ്പാദ്യം.

മാനേജര്‍ സര്‍ അലക്സ് ഫെര്‍ഗൂസന്റെ കീഴില്‍ യുണൈറ്റഡ് നേടുന്ന 13-ാം പ്രീമിയര്‍ ലീഗ് കിരീടമാണിത്. വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ റയാന്‍ ഗിഗ്സിനും ഇതു 13-ാം പ്രീമിയര്‍ ലീഗ് കിരീടം. സ്ട്രൈക്കര്‍ വെയ്ന്‍ റൂണി യുണൈറ്റഡിനായി ഇറങ്ങിയ 400-ാം മത്സരമായിരുന്നു ആസ്റണ്‍ വില്ലയ്ക്കെതിരായത്.

യുണൈറ്റഡിന്റെ സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോഡിലാണ് ആസ്റണ്‍ വില്ലക്കെതിരായ പോരാട്ടം നടന്നത്. കിരീടം കൈയെത്തും ദൂരത്താണെന്ന തിരിച്ചറിവില്‍ ആക്രമിച്ചു കളിച്ച യുണൈറ്റഡ് രണ്ടാം മിനിറ്റില്‍ തന്നെ മുന്നില്‍കടന്നു. റയാന്‍ ഗിഗ്സിന്റെ പാസില്‍ നിന്ന് റോബിന്‍ വാന്‍പേഴ്സി യുണൈറ്റഡിനെ 1-0 നു മുന്നിലെത്തിച്ചു. 13-ാം മിനിറ്റില്‍ ഹോളണ്ട് സ്ട്രൈക്കര്‍ രണ്ടാം ഗോളും സ്വന്തമാക്കി. വെയ്ന്‍ റൂണി നല്കിയ പാസില്‍ നിന്നായിരുന്നു വാന്‍പേഴ്സിയുടെ രണ്ടാം ഗോള്‍. 33-ാം മിനിറ്റില്‍ വാന്‍പേഴ്സി ഹാട്രിക് പൂര്‍ത്തിയാക്കി. റയാന്‍ ഗിഗ്സിന്റെ പാസ് സ്വീകരിച്ച് സെന്‍ട്രല്‍ ബോക്സിനുള്ളില്‍ നിന്നു വാന്‍പേഴ്സി തൊടുത്ത ഷോട്ട് ആസ്റണ്‍ വില്ലയുടെ ശവപ്പെട്ടിയിലെ മൂന്നാം ആണിയായി. ഹാട്രിക്കിലൂടെ ഗോള്‍ നേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തെത്തി വാന്‍പേഴ്സി. 24 ഗോളുകളാണ് ലീഗില്‍ ഇതുവരെ ഹോളണ്ട് താരത്തിന്റെ ബൂട്ടില്‍ നിന്നു പിറന്നത്. 23 ഗോളുമായി ലിവര്‍പൂളിന്റെ ലൂയി സുവാരസാണ് രണ്ടാം സ്ഥാനത്ത്.

രണ്ടാം പകുതിയില്‍ ആക്രമണങ്ങള്‍ നടത്തിയെങ്കിലും യുണൈറ്റഡിനു ലീഡ് ഉയര്‍ത്താന്‍ സാധിച്ചില്ല. ആസ്റണ്‍ വില്ല നടത്തിയ ഒറ്റപ്പെട്ട നീക്കങ്ങള്‍ യുണൈറ്റഡ് പ്രതിരോധത്തില്‍തട്ടിത്തകരുകയും ചെയ്തു. മത്സരത്തില്‍ ഒരു മഞ്ഞക്കാര്‍ഡുമാത്രേ റഫറിക്കു പുറത്തെടുക്കേണ്ടിവന്നുള്ളൂ. 28-ാം മിനിറ്റില്‍ യുണൈറ്റഡിന്റെ പാട്രിക് എവ്റയാണ് മത്സരത്തിലെ ഏക കാര്‍ഡ് കണ്ടത്.

1986 നവംബര്‍ ആറിനാണ് ഫെര്‍ഗൂസന്‍ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തെത്തിയത്. 1986-87 സീസണില്‍ ലിവര്‍പൂളിനു പിന്നില്‍ രണ്ടാം സ്ഥാനമായിരുന്നു യുണൈറ്റഡിന്. 1992-93 സീസണില്‍ ഫെര്‍ഗൂസിന്റെ കീഴില്‍ യുണൈറ്റഡ് ആദ്യ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി. യുണൈറ്റഡിന്റെ എട്ടാം കിരീടമായിരുന്നു അത്. പ്രതിരോധത്തില്‍ യുണൈറ്റഡിന്റെ വിശ്വസ്തനായി വളര്‍ന്ന ഗിഗ്സിന് അന്നു പത്തൊമ്പതു വയസ്. തുടര്‍ന്ന് ഫെര്‍ഗിയും ഗിഗ്സും 13 പ്രീമിയര്‍ ലീഗ് കിരീടത്തില്‍ ഒരുമിച്ചു മുത്തമിട്ട് ചരിത്രം സൃഷ്ടിച്ചു.


ക​ട്ട​ക്ക് പി​ടി​ക്കാ​ന്‍ ഇ​ന്ത്യ
ഓസ്ട്രേലിയൻ ഓപ്പൺ: മു​റെ, മു​ഗു​രു​സ, കെ​ർ​ബ​ർ മൂ​ന്നാം റൗ​ണ്ടി​ല്‍
കോ​ഹ്‌​ലി​യു​ടെ ഫി​റ്റ്‌​ന​സ് ര​ഹ​സ്യം ഇ​താ
ഘാ​ന​യ്ക്കു ജ​യം
ജൂ​ണി​യ​ർ ഫു​ട്ബോ​ൾ കോ​ഴി​ക്കോട് ചാന്പ്യന്മാർ
സർവകലാശാലാ ഫുട്ബോൾ: കാ​ലി​ക്ക​ട്ടി​ന് യോ​ഗ്യ​ത
സൈ​ന പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പണ്‍; അഞ്ചു മണിക്കൂർ! കാ​ര്‍ലോ​വി​ച്ച് സൂ​പ്പ​ര്‍
മ​ല​പ്പു​റ​ത്തി​ന്‍റെ ക​ളി​ത്ത​ട്ടി​ലേ​ക്ക് ഗോ​കു​ലം എ​ഫ്‌​സി
ര​ണ്ടാം ഏ​ക​ദി​നം: ഗ്രൗ​ണ്ടി​ലെ ഈ​ർ​പ്പം പ്ര​ശ്‌​ന​മാ​കും
ദേ​ശീ​യ സീ​നി​യ​ര്‍ ഫെ​ന്‍സിം​ഗി​ല്‍ കേ​ര​ളം​ ചാന്പ്യന്മാർ ‍
മാ​റ്റ​ങ്ങ​ള്‍ സ​ച്ചി​ന്‍ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളോ​ടു സം​സാ​രി​ച്ച ശേ​ഷം : ലോ​ധ
കേ​ര​ള​ത്തി​നു വെ​ള്ളി​ത്തി​ള​ക്കം
ലോ​ക​ക​പ്പി​നാ​യി രാ​ജ്യം അ​ണി​നി​ര​ക്കു​ക: പ്ര​ധാ​ന​മ​ന്ത്രി
ഇ​ന്ത്യ​ന്‍ അ​ണ്ട​ര്‍ 17 ടീ​മി​ന് വീ​ണ്ടും തോ​ല്‍വി
ഡി​വി​ല്യേ​ഴ്‌​സ് വി​ര​മി​ക്കി​ല്ല
നെ​യ്മ​ര്‍ യൂ​റോ​പ്പി​ലെ ഏ​റ്റ​വും വിലയേ​റി​യ താ​രം
കോ​ഹ്‌​ലി ദ ​കിം​ഗ്
ച​രി​ത്ര​ നേ​ട്ട​ത്തോ​ടെ കേ​ര​ള വ​നി​ത​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത്
ഇ​ങ്ങ​നെ തോ​ല്‍ക്കാ​ന്‍ ഇ​വ​ര്‍ക്കേ പ​റ്റൂ..!
ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍; ഹാ​ലെ​പ് പു​റ​ത്ത്
സ്പാ​​​നി​​​ഷ് ലാ​​​ലി​​​ഗ; വ​​​മ്പ​​​ന്മാ​​​ര്‍ക്കു തോ​​​ല്‍വി
യു​​​വ​​​ന്‍റ​​​സി​​​നു തോ​​​ല്‍വി
സൂ​​​പ്പ​​​ര്‍ പോ​​​രാ​​​ട്ടം സ​​​മ​​​നി​​​ല​​​യിൽ
അ​ള്‍ജീ​രി​യ തോ​ല്‍വി​യി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ടു
സ​ച്ചി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ക്കൊ​പ്പ​മെ​ത്തു​ക അ​സാ​ധ്യം: കോ​ഹ്‌​ലി
യാദവ്-വിരാട മേളം
വ​നി​താ കി​രീ​ടം എം​ജി​ക്ക്
ഇ​തി​ഹാ​സ​ങ്ങ​ളു​ടെ തി​രി​ച്ചുവ​ര​വി​നു കാ​തോ​ര്‍ത്ത്
മു​ഹ​മ്മ​ദ് ഹ​ഫീ​സ് തി​ള​ങ്ങി; പാ​ക്കി​സ്ഥാ​നു ജ​യം
സി​റ്റി പൊ​ട്ടി; എ​വ​ര്‍ട്ട​ണു മി​ക​ച്ച ജ​യം
ചെ​ല്‍സി ത​ല​പ്പ​ത്തു​ത​ന്നെ
അ​ത്‌​ല​റ്റി​ക്കോ ര​ക്ഷ​പ്പെ​ട്ടു
ഇ​ന്ത്യ പൊ​രു​തിത്തോ​റ്റു
ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ്:കേ​ര​ളം മിടുമി​ടു​ക്കി
അന്തർസർവകലാശാലാ അത്‌ലറ്റിക് മീറ്റ്: ക​രു​ത്തുകാ​ട്ടി കാ​ലി​ക്ക​ട്ട്
പാ​ര്‍ഥി​വ് മാ​ജി​ക്കി​ല്‍ ഗു​ജ​റാ​ത്തി​നു ക​ന്നിക്കി​രീ​ടം
ഉ​ന്നം ചാ​മ്പ്യ​ൻ​സ് ട്രോ​ഫി
ഇ​നി സീ​ക്കോ വ​രി​ല്ല
കി​വീ​സ് തി​രി​ച്ച​ടി​ക്കു​ന്നു
അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ലാ അ​ത്‌​ല​റ്റി​ക് മീ​റ്റ്; എം​ജി​യു​ടെ കു​തി​പ്പ്
റയൽ മുന്നോട്ട്; തോ​ൽ​ക്കാ​തെ 40 ക​ളി​ക​ൾ!
കേ​ര​ള വ​നി​ത​ക​ള്‍ ഫൈ​ന​ലി​ല്‍
കോ​ഹ്‌​ലി​യു​ടെ നാ​യ സ്‌​നേ​ഹം
ഗ​ര്‍ജി​ച്ച് ബം​ഗ്ലാ ക​ടു​വ​ക​ള്‍
ര​ഞ്ജി: അ​വ​സാ​ന ദി​നം ആ​വേ​ശ​ത്തി​ലേ​ക്ക്
പാ​ക്കി​സ്ഥാ​ന് ഏ​ക​ദി​ന​ത്തി​ലും ശ​നി​ദ​ശ
ര​ണ്ടു ക്യാ​പ്റ്റന്മാ​രു​ള്ള രീ​തി ഗു​ണ​ക​ര​മാ​വി​ല്ല: ധോ​ണി
ഗോൾഡൻ ജിയോ
എം​​​എ​​​സ്എ​​​ന്‍ 302*

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.