വാട്സന്‍ ഉപനായക സ്ഥാനം ഒഴിഞ്ഞു
മെല്‍ബണ്‍: അച്ചടക്കരാഹിത്യത്തെത്തുടര്‍ന്ന് വിലക്കു നേരിട്ട ഓസ്ട്രേലിയന്‍ ഓള്‍റൌണ്ടര്‍ ഷെയ്ന്‍ വാട്സന്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. റണ്‍സ് നേടുന്നതിലും വിക്കറ്റ് വീഴ്ത്തുന്നതിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറുന്നതെന്ന് വാട്സന്‍ പറഞ്ഞു. ഇന്ത്യക്കെതിരായ ടെസ്റ് പരമ്പരയ്ക്കിടെയാണ് വാട്സന് അച്ചടക്ക നടപടി നേരിടേണ്ടിവന്നത്. വൈസ് ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കുന്നത് വിഷമകരമാണ്. തന്റെ തീരുമാനം മിക്കി ആര്‍തറിനെയും ക്യാപ്റ്റന്‍ മൈക്കിള്‍ ക്ളാര്‍ക്കിനെയും അറിയിച്ചെന്നും ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ വാട്സന്‍ പറഞ്ഞു.