രാജകീയ പോരാട്ടത്തില്‍ ബാംഗളൂരിന് ജയം
രാജകീയ പോരാട്ടത്തില്‍ ബാംഗളൂരിന് ജയം
Sunday, April 21, 2013 11:01 PM IST
ബാംഗളൂര്‍: രാജകീയ പോരാട്ടത്തില്‍ ബാംഗളൂരിന് ജയം. ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ് രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. പുറത്താകാതെ നിന്ന ഗെയിലി(49) ന്റെയും സൌരഭ് തിവാരി (25)യുടെയും ഇന്നിംഗ്സുകളാണ് ബാംഗളൂരിന് അനായാസ ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 19.4 ഓവറില്‍ 117 റണ്‍സിനു എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ബാംഗളൂര്‍ 17.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി 123 റണ്‍സ് നേടി. ജയത്തോടെ റോയല്‍ ചലഞ്ചേഴ്സ് പോയിന്റ് നിലയില്‍ ഒന്നാമതെത്തി. നിര്‍ണായകമായ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ വിനയ് കുമാറാണ് ഓഫ് ദ മാച്ച്.

ടോസ് നേടി ബാംഗളൂര്‍ റോയല്‍സിനെ ബാറ്റിംഗിനയക്കുകയായിരുന്നു.മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ആര്‍.പി. സിംഗും വിനയ് കുമാറുമാണ് രാഹുല്‍ ദ്രാവിഡിനെയും സംഘത്തെയും ചുരുങ്ങിയ സ്കോറില്‍ ഒതുക്കിയത്. രവി രാംപാല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനുവേണ്ടി രാഹുല്‍ ദ്രാവിഡും സ്റൂവര്‍ട്ട് ബിന്നിയും മാത്രമേ മികച്ച കളികെട്ടഴിച്ചുള്ളൂ. 31 പന്തില്‍ നിന്ന് അഞ്ചു ഫോറിന്റെ സഹായത്തോടെ 35 റണ്‍സെടുത്ത ദ്രാവിഡാണ് റോയല്‍സിന്റെ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. സ്റൂവര്‍ട്ട് ബിന്നി 20 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറും അടക്കം 33 റണ്‍സെടുത്തു. ഇവര്‍ക്കു പിന്നാലെ രഹാനെ (14), ഹോഡ്ജി (13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍.


ബൌളിംഗ് ആക്രമണം ആരംഭിച്ചത് രവി രാംപാലും ആര്‍.പി. സിംഗുമായിരുന്നെങ്കിലും വിനയ്കുമാറാണ് നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കിയത്. തകര്‍ത്തടിച്ചു മുന്നേറുകയായിരുന്ന സ്റൂവര്‍ട്ട് ബിന്നിയെയും ബ്രാഡ് ഹോഡ്ജിനെയും വിനയ് കുമാര്‍ മടക്കി. നാല് ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്താണ് വിനയ് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ആര്‍.പി. സിംഗ് നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുതത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.