കോല്‍ക്കത്ത: ധോണിയുടെ ട്വീറ്റുകളിലെ ഹീറോ സര് ജഡേജ ക്രീസില്‍ എത്തിയപ്പോള്‍ കോല്‍ക്കത്ത തോല്‍വിയുടെ പടുകുഴില്‍ പതിച്ചു. മൂന്നു ദിവസം മുമ്പ് ധോണി ട്വീറ്റ് ചെയ്തതിനു സമാനമായിരുന്നു ജഡേജയുടെ പ്രകടനം. ജഡേജ ക്രീസില്‍ തകര്‍ത്താടിയപ്പോള്‍ ജയത്തിന്റെ വക്കില്‍നിന്ന് കോല്‍ക്കത്ത തോല്‍വിയിലേക്കു കൂപ്പുകുത്തി. തോല്‍വിയുടെ മുഖത്തുനിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ജയമാഘോഷിക്കുകയും ചെയ്തു. 14 പന്തില്‍ നിന്ന് മൂന്നു സിക്സും മൂന്നു ഫോറും അടക്കം ജഡേജ പുറത്താകാതെ നേടിയ 36 റണ്‍സ് ചെന്നൈയെ വിജയത്തിലെത്തിച്ചു. നാലു വിക്കറ്റിനാണ് കോല്‍ക്കത്തയെ ചെന്നൈ കീഴടക്കിയത്. സ്കോര്‍: കോല്‍ക്കത്ത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 119. ചെന്നൈ 19.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 124.
തോല്‍വി മുന്നില്‍ക്കണ്ട സമയത്താണ് ജഡേജ ക്രീസിലെത്തിയത്. ധോണിയുടെ ട്വീറ്റുകളില്‍ അമാനുഷനായി ചിത്രീകരിക്കപ്പെട്ട ജഡേജ അപ്രാപ്യമായ ലക്ഷ്യത്തിലേക്ക് ചെന്നൈയെ ലാഘവത്തോടെ പിടിച്ചുയര്‍ത്തുന്നതാണ് പിന്നീട് ഈഡന് ഗാര്‍ഡന്‍സില്‍ കണ്ടത്. സിക്സറുകളും ഫോറുകളും ജഡേജയുടെ ബാറ്റില്‍ നിന്ന് പിറന്നു. ജഡേജ ക്രീസിലെത്തിയപ്പോള്‍ ഗാലറിയും ബൌണ്ടറി ലൈനും അടുത്തു വന്നു എന്നു ധോണി ട്വീറ്റു ചെയ്തതുപോലെയായി കാര്യങ്ങള്‍. പിന്നെയെല്ലാം ജഡേജയ്ക്കു നിഷ്പ്രയാസമായിരുന്നു. ഒടുവില്‍ അഞ്ചു പന്തു ശേഷിക്കേ ചെന്നൈ നാലു വിക്കറ്റ് ജയത്തിലെത്തി.
നേരത്തേ ടോസ് നേടി ക്രീസിലെത്തിയ കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് പതിവിനു വിപരീതമായി യൂസഫ് പഠാനെ ഓപ്പണിംഗിനിറക്കി. പഠാനും ഗംഭീറും ചേര്‍ന്ന് ആദ്യവിക്കറ്റില്‍ 46 റണ്‍സ് വേഗത്തില്‍ കണ്െടത്തി. എന്നാല്‍, പിന്നീട് കോല്‍ക്കത്തയെ നിര്‍ഭാഗ്യം പിടികൂടി. ഗംഭീറിനു (25) പിന്നാലെ ഒരു പന്തു പോലും നേരിടാതെ കാലിസ് (0) റണ്ണൌട്ടും ആയതോടെ കോല്‍ക്കത്ത പതറി. അധികം താമസിയാതെ പഠാനും (25) കൂടാരം കയറി. പിന്നീട് തട്ടിയും മുട്ടിയും നീങ്ങിയ കോല്‍ക്കത്ത 119 ല്‍ എത്തിനിന്നു. വാലറ്റത്ത് സുനില്‍ നരെയ്ന് ആറു പന്തില്‍ നേടിയ 13 റണ്‍സാണ് കോല്‍ക്കത്തയെ 119 ല്‍ എത്തിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ തുടക്കവും പതര്‍ച്ചയോടെയായിരുന്നു. പഠാനെ ഓപ്പണിംഗിനിറക്കി ഏവരെയും ഞെട്ടിച്ച ഗംഭീറിന് ഉത്തരമായിരുന്നു ചെന്നൈയുടെ ഓപ്പണിംഗ്. മൈക്ക് ഹസിക്കൊപ്പം ചെന്നൈ ഇന്നിംഗ്സ് തുടങ്ങാന്‍ ക്രീസിലെത്തിയത് ആര്. അശ്വിന്! ഓപ്പണിംഗ് ജോഡി ഫലം കണ്ടില്ലെങ്കിലും ഹസി നേടിയ 40 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഇന്നിംഗ്സിനു അടിത്തറയായത്.
സ്കോര്‍ബോര്‍ഡ്
കോല്‍ക്കത്ത ബാറ്റിംഗ്: ഗൌതം ഗംഭീര്‍ സി മൈക്ക് ഹസി ബി മോറിസ് 25, യൂസഫ് പഠാന് റണ്ണൌട്ട് 25, ജാക് കാലിസ് റണ്ണൌട്ട് 0, മോര്ഗന് സി ജഡേജ ബി ബ്രാവൊ 2, മനോജ് തിവാരി സി ശര്‍മ ബി അശ്വിന് 13, ദാസ് എല്‍ബിഡബ്ള്യു ബി അശ്വിന് 19, രജത് ഭാട്യ സി ആന്‍ഡ് ബി ജഡേജ 1, ശുക്ള എല്‍ബിഡബ്ള്യു ബി ജഡേജ 1, സെനനായകെ നോട്ടൌട്ട് 7, നരെയ്ന് സി ശര്‍മ ബി ജഡേജ 13, ബാലാജി 9, എക്സ്ട്രാസ് 4, ആകെ 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 119.
ബൌളിംഗ്: ആല്‍ബി മോര്‍ക്കല്‍ 4-0-36-0, മൊഹിത് ശര്‍മ 3-0-13-0, മോറിസ് 3-0-12-1, ഡെയ്ന്‍ ബ്രാവൊ 2-0-14-1, അശ്വിന് 4-1-21-2, ജഡേജ 4-0-20-3.
ചെന്നൈ ബാറ്റിംഗ്: മൈക്ക് ഹസി സി യൂസഫ് പഠാന് ബി ബാലാജി 40, അശ്വിന് സി സെനനായകെ ബി നരെയ്ന് 11, മുരളി വിജയ് എല്‍ബിഡബ്ള്യു ബി സെനനായകെ 2, സുരേഷ് റെയ്ന സി നരെയ്ന് ബി പഠാന് 7, ധോണി റണ്ണൌട്ട് 9, ബധരിനാഥ് ബി കാലിസ് 6, ജഡേജ നോട്ടൌട്ട് 36, ബ്രാവോ നോട്ടൌട്ട് 7, എക്സ്ട്രാസ് 6, ആകെ 19.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 124.
ബൌളിംഗ്: ബാലാജി 4-0-28-1, സെനനായകെ 4-0-18-1, സുനില്‍ നരെയ്ന് 4-0-20-1, യൂസഫ് പഠാന് 1.1-0-9-1, രജത് ഭാട്യ 2-0-12-0, കാലിസ് 4-0-32-1.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.